Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

രാജ്യത്ത് 24 മണിക്കൂറിനിടെ 16922 കോവിഡ് രോഗികൾ

പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള എറ്റവും വലിയ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്

Coronavirus, Covid-19, കൊറോണ വൈറസ്, കോവിഡ്-19, cases in India, Indian death toll, ഇന്ത്യയിലെ കണക്കുകൾ, iemalaylam, ഐഇ മലയാളം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് കൂടി രോഗം ബാധിക്കുകയും 418 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4,73,105 ആയി. 14894 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. നിലവില്‍ 1,86,514 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 2,71,697 പേര്‍ രോഗമുക്തരായി.

രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും അതിവേഗം രോഗംപടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള എറ്റവും വലിയ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്.

Read More: വീടണയാൻ പ്രവാസികൾ; കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ

രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,42,900 പേർക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. 6739 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. ഡല്‍ഹിയില്‍ 70,390 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചും. 2365 പേര്‍ മരിച്ചു. 28,943 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1735 മരണവും, 67,468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 866 മരണവും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. 95,527,099 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ 4,84,956 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്.

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 24,63,271 പേര്‍ക്കും ബ്രസീലില്‍ 11,92,474 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

അഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയില്‍ ഇതുവരെ ആറ് ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യ നാലാം സ്ഥാനത്താണ്.4,72,985 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചത്.

Web Title: Coronavirus covid 19 india world numbers

Next Story
ഗൽവാനിൽ വീണ്ടും ടെന്റുകൾ നിർമിച്ച് ചൈനീസ് സൈന്യം; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്India China border dispute, satellite images India China border, LAC latest satellite images, India China face off, galwan valley, india china talks latest news, india china latest news, 20 soldiers killed, india china lac, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com