ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്  14,516 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 375 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,95,048 ആയി, മരണസംഖ്യ 12,948 ആയി ഉയർന്നു.

Read Also: കോവിഡ് രോഗിയായ പൊലീസുകാരൻ ഹെെക്കോടതിയിലെത്തി; ജഡ്‌ജി ക്വാറന്റെെനിൽ

രാജ്യത്ത് നിലവിൽ1,68,269 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2,13,831 പേർ രോഗമുക്‌തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ.

Read Also: തിരുവനന്തപുരത്തും കൊല്ലത്തും പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ; ഇടുക്കി കട്ടപ്പന മാർക്കറ്റ് അടച്ചു

ആഗോളതലത്തിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ബ്രസീലിൽ സ്ഥിതി മോശമാണ്. ആകെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബ്രസീലിൽ 50,000 ത്തിലേറെ പുതിയ രോഗികളുണ്ട്. ആഗോളതലത്തിൽ ആകെ രോഗികളുടെ എണ്ണം 85 ലക്ഷം കടന്നു. ലോകത്ത് 86,41,521 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ആഗോളതലത്തിൽ കോവിഡ് ബാധിച്ചത് 4,59,474 പേർ മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook