ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 13,36,861 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ രാജ്യത്ത് 757 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 31,358 ആയി ഉയർന്നു.
4,56,071 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്. 8,49,431 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് വലിയ ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.
Read Also: ജയന്റെ 81-ാം ജന്മദിനം ഇന്ന്; അകാലത്തിൽ പൊലിഞ്ഞ പ്രതിഭ
ഇന്നലെമാത്രം രാജ്യത്ത് 4,20,898 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 1,58,49,068 സാംപിളുകൾ ഇന്ത്യയിൽ പരിശോധിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നത്.
അതേസമയം, ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് അടുക്കുകയാണ്. 1,59,26,218 രോഗികളാണ് ലോകത്തിപ്പോൾ ഉള്ളത്. കോവിഡ് ബാധിച്ച് 6,41,740 പേർ മരിച്ചു. അമേരിക്കയിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 75,580 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.