കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 80,000 ത്തിലേറെ രോഗികൾ

43,183 പേർക്കാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്

Coronavirus, COVID, Covid Vaccine, കോവിഡ്, vaccine, വാക്സിൻ, കോവിഡ് വാക്സിൻ, ie malayalam

ന്യൂഡൽഹി: രാജ്യത്ത് ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 12,302,110 ആയി. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 43,183 പേർക്കാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഛത്തീസ്‌ഗഢ്, കർണാടക സംസ്ഥാനങ്ങളിൽ 4,000 ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 469 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, ആകെ മരണസംഖ്യ 1.63 ലക്ഷം ആയി. രാജ്യത്ത് 6,14,696 പേരാണ് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,15,25,039 പേർ രോഗത്തിൽ നിന്ന് മുക്തരായി. രാജ്യത്ത് ഏഴ് കോടിയോളം പേർക്ക് ഇതുവരെ കോവിഡ് വാക്‌സിൻ നൽകി.

Read Also: കേന്ദ്ര ഏജൻസി കേരള സർക്കാർ തർക്കവും തിരഞ്ഞെടുപ്പും

രാജ്യത്തെ കോവിഡ് -19 രോഗവ്യാപനം മോശം അവസ്ഥയിൽനിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആശങ്കാകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. ആർ‌ടി-പി‌സി‌ആർ പരിശോധനയ്ക്ക് പ്രാധാന്യം നൽഖി പരിശോധന വേഗത്തിലാക്കാനും രോഗം സ്ഥിരീകരിച്ചവരെ പെട്ടെന്ന് തന്നെ ഐസൊലേഷനിലേക്ക് മാറ്റാനും മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോൺടാക്‌ട് ട്രെയ്‌നിങ് നടത്താനും ആരോഗ്യ സൗകര്യങ്ങൾ വർധിപ്പിക്കാനും കേന്ദ്രം നിർദേശം നൽകി.

അതേസമയം, രാജ്യത്ത് 45 വയസ്സിനു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നത് പുരോഗമിക്കുകയാണ്. ഏപ്രിൽ ഒന്നിനാണ് വാക്‌സിൻ വിതരണം ആരംഭിച്ചത്. മൂന്നാം ഘട്ട വാക്‌സിൻ വിതരണമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. ഏപ്രിൽ മാസത്തെ അവധി ദിനങ്ങളിലും വാക്‌സിൻ വിതരണം ചെയ്യാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 india numbers news wrap updates

Next Story
കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം; രണ്ട് പേര്‍ അറസ്റ്റില്‍Nun harassment case, കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം, kerala nun harassment case, കന്യാസ്ത്രീകള്‍ക്കതിരായ അക്രമ വാര്‍ത്തകള്‍, kerala nun news, kerala nun malayalam news, indian express malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com