/indian-express-malayalam/media/media_files/uploads/2020/04/covid-8.jpg)
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,881 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 366,946 ആയി ഉയർന്നു. മരണ സംഖ്യ 12,237 ആയി. 194324 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 160384 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പ്രതിദിന രോഗബാധ മരണ നിരക്കുകളില്‍ ലോക പട്ടികയിൽ ഇന്ത്യ ഇപ്പോള്‍ രണ്ടാമതാണ്.
/indian-express-malayalam/media/media_files/uploads/2020/06/1-7.jpg)
കോവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ ഇപ്പോൾ നാലാമതാണ്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപതിനായിരത്തിന് മുകളിലെത്തിയ ഇന്ത്യ മൂന്ന് ദിവസം മുമ്പുതന്നെ ബ്രിട്ടനെ മറികടന്നിരുന്നു. പ്രതിദിന രോഗബാധ നിരക്കിലും മരണ നിരക്കിലും ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
Read More: ഡെക്‌സാമെത്തസോണ്‍ എന്ന സ്റ്റിറോയിഡ് കോവിഡ് ചികിത്സയില്‍ ഫലപ്രദമെന്നു കണ്ടെത്തല്‍
രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമെന്ന് മോദി വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
അതേസമയം, ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും അധികം പേർ മരിച്ചത്. 119930 പേരാണ് അമേരിക്കയിൽ മരിച്ചത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷത്തി 90 ആയിരം കടന്നു. ബ്രസീലിൽ രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ചൊവ്വാഴ്ച മാത്രം 31000ത്തിന് മുകളിൽ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 46665 പേരാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീനൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് സ്വയം ഐസൊലേഷനിൽ പോയി. ഇതിനിടെ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡ് മരുന്നായി ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന താത്കാലികമായി തടഞ്ഞു
അതിനിടെ വിലകുറഞ്ഞതും എല്ലായിടത്തും ലഭ്യമായ സ്റ്റിറോയ്‌ഡായ ഡെക്‌സാമെത്തസോണ്‍ കോവിഡ് രോഗം ഭേദമാക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ മരുന്ന് കോവിഡ്-19 രോഗം ഭേദമാക്കുന്നുവെന്ന് കണ്ടെത്തിയത് ഇംഗ്ലണ്ടിലെ ഗവേഷകരാണ്. കോവിഡ് രോഗം ഭേദമാകുന്നതിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിത്.
ഗുരുതരമായി രോഗം ബാധിച്ചവരില്‍ മരിക്കുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിച്ചുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐവി ആയും നല്‍കാം. 2,104 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുകയും സാധാരണ ചികിത്സ മാത്രം ലഭിച്ച 4,321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us