ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 918 ആയി. ഇതുവരെ 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ചാണ് ഇത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത്. ഇന്ന് മാത്രം മഹാരാഷ്ട്രയിൽ 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 186 ആയി. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 49 ആയി. കോവിഡ് ബാധിച്ച് തെലങ്കാനയിൽ 74 കാരൻ മരിച്ചു. ജമ്മു കശ്മീരിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Read Also: ഏത്തമിടീച്ചത് ശരിയായില്ല; യതീഷ് ചന്ദ്രക്കെതിരെ പിണറായി, റിപ്പോർട്ട് തേടി
അതേസമയം, കേരളത്തിൽ ഇന്നുമാത്രം ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നുമാത്രം ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത് 148 പേരെ. സംസ്ഥാനത്ത് ആകെ 1,34,370 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 1,33,750 പേര് വീടുകളിലും 620 പേര് ആശുപത്രികളിലും ആണ്. ഇതുവരെ 6,067 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5,276 ഫലങ്ങളും നെഗറ്റീവ് ആണ്.
Read Also: ട്രംപിനെ കൊണ്ട് മാപ്പിളപ്പാട്ട് പാടിച്ച് മലയാളികൾ; വൈറൽ വീഡിയോ
ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,687 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 614,884 ആണ്. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നുമാത്രം മുന്നൂറിനടുത്ത് ആളുകൾ ബ്രിട്ടനിൽ മരിച്ചു. യൂറാേപ്പിൽ മാത്രം മരണസംഖ്യ 20,000 കടന്നു. സ്പെയിനിൽ സ്ഥിതി അതീവ ഗുരുതരമാണ്. ആകെ മരണസംഖ്യ 5,600 ആയി. ഇന്ന് മാത്രം മരിച്ചത് 832 പേരാണ്. ഇറ്റലിയിലെ മരണസംഖ്യ 5,690 ആണ്. സ്പെയിനാണ് മരണസംഖ്യയിൽ രണ്ടാമത്.