Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

Covid-19: സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 50 ആയി

Covid-19: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി

Corona Death in India, ഇന്ത്യയിൽ ആദ്യ കൊറോണ മരണം, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

Covid-19: ന്യൂഡൽഹി: കേരളത്തിൽ ഇന്ന് 11 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി. കാസർഗോഡ് ആറു പേർക്കും കണ്ണൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം എട്ട് പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 50 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. രാജ്യത്ത് 2,902 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. വെെറസ് രോഗം ബാധിച്ച് 68 പേർ രാജ്യത്ത് മരിച്ചു. 162 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 478 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ പോസിറ്റീവ് കേസുകളാണിത്.

Read Also: കോവിഡ്-19: ഏപ്രിൽ 30 വരെയുള്ള ബുക്കിങ് നിർത്തിവച്ച് എയർ ഇന്ത്യ

കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിച്ചു. വെെറസ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ മാർച്ച് 31 വരെ രാജ്യത്ത് 1,251 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, മാർച്ച് 31 നു ശേഷമുള്ള മൂന്ന് ദിവസം കൊണ്ട് ഇത് 2,547 ആയി. അതായത് നേരത്തെ സ്ഥിരീകരിച്ച കേസുകളേക്കാൾ ഇരട്ടിയിലേറെ! ഇത് രാജ്യത്ത് ഏറെ ആശങ്ക പരത്തുന്നുണ്ട്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കേസുകളിൽ 25 ശതമാനവും നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരിലാണ്. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.

Live Blog

Covid-19 Live Updates: കൊറോണ വെെറസ്, കോവിഡ്-19 മായി ബന്ധപ്പെട്ട വാർത്തകൾ














21:10 (IST)04 Apr 2020





















രാജ്യത്ത് മരണ സംഖ്യ 75 ആയി

കേസുകളുടെ എണ്ണത്തിൽ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് 601 പുതിയ കേസുകൾ രേഖപ്പെടുത്തി. മൊത്തം 3,072 കോവിഡ് ബാധിതരാണ് നിലവിൽ രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മരണസംഖ്യ 75 ആയി.

20:38 (IST)04 Apr 2020





















വനിതാ കമ്മിഷന്‍ കൗണ്‍സലര്‍മാരെ ഫോണിലൂടെ വിളിക്കാം

കോവിഡ് പ്രതിരോധ കാലയളവില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ ഓഫീസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന വനിതകള്‍ക്കു കൗണ്‍സലര്‍മാരെ നേരിട്ടു വിളിക്കാം. അതതു ജില്ലകളിലെ കൗണ്‍സലര്‍മാരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെ ടെലിഫോണിലൂടെ വിളിക്കാമെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. വിളിക്കേണ്ട നമ്പറുകള്‍: തിരുവനന്തപുരം- 9495124586, 9447865209, കൊല്ലം- 9995718666, 9495162057, ആലപ്പുഴ- 9446455657, ഇടുക്കി- 9645733967, 7025148689,എറണാകുളം-9495081142, 9746119911, തൃശൂര്‍- 9526114878, 9539401554, പാലക്കാട്- 7907971699, കോഴിക്കോട്- 9947394710, വയനാട്- 9745643015, 9496436359. നിയമനടപടികള്‍ ആവശ്യമായ കേസുകളില്‍ കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട് ഇടപെടുമെന്നും കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.

20:36 (IST)04 Apr 2020





















കോവിഡ്-19: ലക്ഷം കിടക്ക സൗകര്യം സജ്ജമാകുന്നു

കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം സംസ്ഥാനത്ത് 77,098 കിടക്കയ്ക്കുള്ള സൗകര്യം സജ്ജമാക്കി. 15 ദിവസം കൊണ്ടാണ് ഈ സൗകര്യം സജ്ജമാക്കിയതെന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 1,07,928 കിടക്കയ്ക്കുള്ള സൗകര്യം കണ്ടെത്തി. ഇനി 30,830 എണ്ണമാ

20:25 (IST)04 Apr 2020





















കുടുംബശ്രീ അയല്‍ക്കൂട്ട വായ്പകള്‍ക്കും മൊറട്ടോറിയം

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കുടുംബശ്രീ അയല്‍ക്കൂട്ട വായ്പകള്‍ക്കും ലഭിക്കും. മൂന്നു മാസത്തേക്കാണു മൊറട്ടോറിയം ലഭിക്കുക. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയാണു മൊറോട്ടോറിയം കാലയളവ്. സഹകരണ സംഘങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പാക്കി വരുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിക്കും മൊറട്ടോറിയം ലഭിക്കുമെന്നു കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

20:14 (IST)04 Apr 2020





















24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് 601 പേർക്ക്

ഇന്ത്യയിൽ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 601 കോവിഡ് -19 കേസുകൾ. രാജ്യത്ത് കോവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണിത്. 2902 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 68 പേർ രോഗം ബാധിച്ചു മരിച്ചു. 183 പേർ രോഗവിമുക്തരായി.Read More

19:49 (IST)04 Apr 2020





















നിസാമുദ്ദീന്‍ സമ്മേളനം: തബ്‌ലീഗി അംഗങ്ങള്‍ ഉള്‍പ്പെടെ 22,000 പേര്‍ ക്വാറന്റൈനില്‍

രാജ്യത്ത് തബ്‌ലീഗി ജമാഅത്ത് അംഗങ്ങളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ ഇരുപത്തി രണ്ടായിരത്തോളം പേരെ ക്വാറന്റൈന്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേര്‍ക്കു വൈറസ് ബാധിച്ച സാഹചര്യത്തിലാണു നടപടി. സമ്മേളനത്തില്‍ പങ്കെടുത്ത തബ്‌ലീഗി ജമാഅത്ത് അംഗങ്ങളെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രാലയത്തിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നിരീക്ഷിക്കുന്നുണ്ട്.

19:46 (IST)04 Apr 2020





















കൊറോണ മുടക്കിയത് എട്ട് ഓസീസ് താരങ്ങളുടെ വിവാഹം

കൊറോണ വൈറസിന്റെ വ്യാപനവും അടച്ചുപൂട്ടലും കായിക മേഖലയെ ഏറെ ബാധിച്ചു. മൈതാനങ്ങൾ പലതും ഒഴിഞ്ഞു കിടക്കുകയാണ്. നിരവധി മത്സരങ്ങളും ടൂർണമെന്റുകളും റദ്ദാക്കിയതോടെ സ്വന്തം ഭവനങ്ങളിൽ വിശ്രമത്തിലാണ് താരങ്ങൾ പലരും. കായിക ലോകത്തിന് മാത്രമല്ല താരങ്ങൾക്കും വലിയ നഷ്ടമാണ് കൊറോണ വൈറസ് മൂലമുണ്ടായത്. അത് സാമ്പത്തികം മാത്രമാണ് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കൊറോണ വൈറസ് മൂലം എട്ടോളം ഓസിസ് താരങ്ങളുടെ വിവാഹമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഓസിസ് ദേശീയ ടീമിലെ സ്ഥിര സാനിധ്യമായ ആദം സാമ്പയുൾപ്പടെയുള്ളവരുടെ വിവാഹ മോഹങ്ങൾക്കാണ് കൊറോണ വിലങ്ങു തടിയായിരിക്കുന്നത്. പല താരങ്ങളുടെയും വിവാഹം നീട്ടിവയ്ക്കേണ്ട സ്ഥിതിയാണ് നിലവിൽ.

18:21 (IST)04 Apr 2020





















കേരളത്തിൽ നിരീക്ഷണത്തിലുള്ളത് 171355 പേർ

കേരളത്തിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 171355 പേർ. ഇതിൽ 170621 പേർ വീടുകളിലും 734 പേർ ആശുപത്രികളിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് മാത്രം 174 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

18:19 (IST)04 Apr 2020





















സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 306 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 306 പേർക്കാണ്, ഇതിൽ ഇന്ന് രോഗം ഭേദമായ എട്ട് പേരുൾപ്പടെ 50 പേർ ആശുപത്രി വിട്ടു. നിലവിൽ 254 പേർ ചികിത്സയിലുണ്ട്.

18:17 (IST)04 Apr 2020





















അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവർ

ഇന്ന് രോഗം സ്ഥിരീകരിച്ച് അഞ്ച് പേർ ദുബായിൽ നിന്നെത്തിയവരാണ്. മൂന്ന് പേർ നിസാമുദീനിലെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തവരും ഒരാൾ നാഗ്പൂരിൽ നിന്നും എത്തിയതാണ്. രണ്ട് പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് പടർന്നത്.

18:12 (IST)04 Apr 2020





















സംസ്ഥാനത്ത് ഇന്ന് 11 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 11 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി. കാസർഗോഡ് ആറു പേർക്കും കണ്ണൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം എട്ട് പേർക്ക് രോഗം ഭേദമായി.

18:03 (IST)04 Apr 2020





















തമിഴ്നാട്ടിൽ വീണ്ടും കോവിഡ് മരണം

തമിഴ് നാട്ടിൽ ഇന്ന് കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ഞൂറിനടുത്ത് ആളുകൾക്കാണ് ഇതുവരെ സംസ്ഥാനത്ത് മാത്രം കോവിഡ് സ്ഥിരീകരിച്ചത്.

17:50 (IST)04 Apr 2020





















കോവിഡ്-19 ലോക്ഡൗൺ മൂലം കേരളത്തിൽ കുടുങ്ങിപ്പോയ 112 ഫ്രഞ്ച് വിനോദസഞ്ചാരികളെ നാട്ടിലേയ്ക്ക് തിരിച്ചയച്ച് സംസ്ഥാനം

17:48 (IST)04 Apr 2020





















രോഗമുക്തനായി ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ ആശുപത്രി വിട്ടു

16:56 (IST)04 Apr 2020





















സിനിമയിലെ ദിവസ വേതനക്കാർക്ക് 20 ലക്ഷം രൂപ നൽകി നയൻതാര

കൊറോണ വൈറസ് വ്യാപനവും തുടർന്നുള്ള അടച്ചുപൂട്ടലും ഏറ്റവുമധികം ദുരിതപൂർണമാക്കിയത് ദിവസ വേതനക്കാരെയാണ്. ഈ സാഹചര്യത്തിൽ ശിവകാര്‍ത്തികേയന്‍, സൂര്യ, വിജയ് സേതുപതി, രജനീകാന്ത് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു. ഇപ്പോഴിതാ നയൻതാരയും സിനിമാ മേഖലയിലെ ദിവസ വേതനക്കാർക്ക് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നു. ഇവര്‍ക്കുള്ള സാമ്പത്തിക സഹായമായി 20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് നയന്‍താര കൈമാറി. നേരത്തെ ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

16:29 (IST)04 Apr 2020





















കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം ഓഫീസ് വിട്ടുനൽകി കിങ് ഖാൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

രാജ്യം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്നിരിക്കുകയാണ്. എല്ലാവരും തങ്ങളാൽ ആവുന്ന വിധം സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നുണ്ട്. കായിക താരങ്ങളും സിനിമാ താരങ്ങളും അടക്കം വലിയൊരു താരനിര കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ സഹായം നൽകുന്നുണ്ട്. താരങ്ങളെല്ലാം സാമ്പത്തിക സഹായം നൽകുമ്പോൾ ഒരുപടി കൂടി കടന്ന് സ്വന്തം ഓഫീസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകുകയാണ് ആരാധകരുടെ സ്വന്തം കിങ് ഖാൻ.

16:00 (IST)04 Apr 2020





















എല്ലാം ഭേദമാവട്ടെ, ഒരു ദിവസം ഉറപ്പായും നമ്മൾ കാണും; രേഷ്മ നഴ്സിനോട് മഞ്ജുവാര്യർ

കോട്ടയം മെഡിക്കൽ കോളേജിൽ വൃദ്ധദമ്പതികളെ ചികിത്സിച്ചു ഭേദമാക്കുന്നതിനിടയിൽ കോവിഡ് ബാധിക്കുകയായിരുന്നു രേഷ്മ മോഹൻദാസിന്. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന രേഷ്മയെ സഹപ്രവർത്തകർ സന്തോഷത്തോടെ യാത്ര അയയ്ക്കുകയായിരുന്നു. മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരും രേഷ്മയെ വിളിച്ച് നേരിട്ട് അഭിനന്ദനങ്ങൾ​ അറിയിച്ചിരിക്കുകയാണ്. സ്നേഹാന്വേഷണം അറിയിച്ച മഞ്ജുവിനോട് പതിനാലു ദിവസത്തെ നിരീക്ഷണത്തിനു ശേഷം വീണ്ടും കൊറോണ ഐസൊലേഷൻ വാർഡിൽ തിരിച്ചെത്താൻ തയ്യാറാണെന്നും രേഷ്മ അറിയിച്ചു. അസുഖം ഭേദമായിട്ട് ഒരു ദിവസം ഉറപ്പായും കാണാമെന്ന ഉറപ്പാണ് മഞ്ജു രേഷ്മയ്ക്ക് നൽകിയത്.

15:19 (IST)04 Apr 2020





















കോവിഡ്-19 ബാധിച്ച തളങ്കര സ്വദേശി 15 ദിവസം കൊണ്ട് സുഖപ്പെട്ട് വീട്ടിലേക്ക് തിരിച്ചു പോകുന്നത് ആശുപത്രി അധികൃതരും നാട്ടുകാരുമെല്ലാം ആഘോഷിക്കുകയാണ്. ഒരു യുദ്ധം ജയിച്ചു വരുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ആ യുവാവ് ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു വരുന്നത്.

15:15 (IST)04 Apr 2020





















അവശ്യവസ്തുക്കളുടെ വിതരണം: പാഴ്‌സൽ സർവീസുകൾക്ക് പ്രവർത്തിക്കാം

ലോക്ക്ഡൗൺ കാലയളവിൽ അവശ്യവസ്തുക്കളുടെ വിതരണത്തിനായി ഇ-കൊമേഴ്‌സ് സേവനങ്ങൾ പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇതിനായി പാഴ്‌സൽ സർവീസുകൾക്ക് സംസ്ഥാനത്ത് പ്രവർത്തനത്തിന് തടസ്സമില്ലെന്ന് വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കി. എന്നാൽ പാഴ്‌സൽ സർവീസുകൾ പ്രവർത്തിക്കാത്തതിനാൽ ഓൺലൈൻ വഴി ഓർഡർ നൽകുന്ന അവശ്യവസ്തുക്കളായ ഭക്ഷണസാമഗ്രികൾ, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉത്പന്നങ്ങൾ, ജീവൻ രക്ഷാ ഔഷധങ്ങൾ എന്നിവയുടെ വിതരണത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ലോക്ക് ഡൗൺ കാലയളവിലും അവശ്യവസ്തുക്കളുടെ വിതരണത്തിനായി പാഴ്‌സൽ സർവീസുകൾക്ക് പ്രവർത്തിക്കാവുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി.

15:00 (IST)04 Apr 2020





















ഇന്ത്യയിൽ നടക്കാനിരുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് മാറ്റിവച്ചു

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് മാറ്റിവച്ചു. കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പ് മാറ്റിവയ്ക്കാൻ ഫിഫ തീരുമാനിച്ചത്. നവംബര്‍ 2 മുതല്‍ 21 വരെ ഇന്ത്യയിലെ വിവിധ വേദികളിലായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

14:34 (IST)04 Apr 2020





















അവശ്യസേവനം വിഭാഗങ്ങൾ മാത്രം ഓഫീസുകളിൽ ജീവനക്കാരെ നിയോഗിക്കണം

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ അടിയന്തിര സേവനം ആവശ്യമില്ലാത്ത വിവിധ വകുപ്പുകൾ സെക്രട്ടേറിയറ്റിലും മറ്റു ഓഫീസുകളിലും ലോക്ക്ഡൗൺ കാലയളവിൽ ദൈനംദിനപ്രവർത്തനങ്ങൾക്ക് ജീവനക്കാരെ നിയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
അവശ്യസേവനമായി പ്രഖ്യാപിച്ചിട്ടുള്ള വകുപ്പുകൾ ഒഴികെയുള്ളവർ ജീവനക്കാരെ വർക്ക്-അറ്റ്-ഹോം വ്യവസ്ഥയിൽ ഉപയോഗപ്പെടുത്തണം. അവശ്യസേവനത്തിനുള്ള വകുപ്പുകളും പരമാവധി ജീവനക്കാരെ കുറച്ചുവേണം നിയോഗിക്കേണ്ടതെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.

14:22 (IST)04 Apr 2020





















കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: കേരളത്തെ അഭിനന്ദിച്ച് ലോക്‌സഭാ സ്‌പീക്കർ

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകാപരമെന്ന് ഓം ബിർല പറഞ്ഞു. കേരള നിയമസഭാ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെ ഫോണിൽ വിളിച്ചാണ് ഓം ബിർല ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞതായി സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു.

14:10 (IST)04 Apr 2020





















പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനയുമായി ദീപികയും രൺവീറും

പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകുമെന്ന് പ്രതിജ്ഞ ചെയ്ത് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിങ്ങും. കൊറോണ വൈറസ് അഥവാ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയർ) പ്രഖ്യാപിച്ചിരുന്നു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ വേണ്ടിയാണ് ഈ ഫണ്ട്.

13:50 (IST)04 Apr 2020





















ധാതു ഉത്പാദന സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് ധാതു ഉത്പാദനം സംബന്ധിച്ച ചുവടെ പറയുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകി ഉത്തരവായി.
കേരള മിനറൽസ് ആൻറ് മെറ്റൽസ് ലിമിറ്റഡ് ചവറ, ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ് ചവറ, ട്രാവൻകൂർ ടൈറ്റാറിയം പ്രോഡക്ട് ലിമിറ്റഡ് കൊച്ചുവേളി, ട്രാവൻകൂർ സിമൻറ്‌സ് ലിമിറ്റഡ് കോട്ടയം, മലബാർ സിമൻറ്‌സ് ലിമിറ്റഡ് പാലക്കാട് എന്നിവയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ.

13:17 (IST)04 Apr 2020





















ലോക്ക്ഡൗണിന് ശേഷം ട്രാക്കിലേക്ക്; ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ പദ്ധതി തയ്യറാക്കാൻ നിർദേശം

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്രെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ രാജ്യത്തെ ട്രെയിൻ ഗതാഗതമുൾപ്പടെ എല്ലാ സർവീസുകളും തടസപ്പെട്ടിരുന്നു. റെയിൽവേ ചരക്കു സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. 21 ദിവസത്തെ ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുമ്പോൾ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാമെന്ന കണക്ക് കൂട്ടലിലാണ് റെയിൽവേ. ഇത് സംബന്ധിച്ച സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ് റെയിൽവേ ബോർഡ്. എന്നാൽ അതിന് മുമ്പ് ഇത് ട്രെയിൻ ഗതാഗതം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി മന്ത്രാലയത്തിന് സമർപ്പിക്കാൻ വിവിധ മേഖലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല ഘട്ടങ്ങളിലായി മാത്രമേ ട്രെയിൻ ഗതാഗതം പൂർവ്വ സ്ഥിതിയിലാകൂ.

12:55 (IST)04 Apr 2020





















കേരളത്തിനു അഭിനന്ദനം

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകാപരമെന്ന് ഓം ബിർല പറഞ്ഞു. കേരള നിയമസഭാ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെ ഫോണിൽ വിളിച്ചാണ് ഓം ബിർല ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞതായി സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. 

12:54 (IST)04 Apr 2020





















തിരുവനന്തപുരത്ത് 11 പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടത്തിയ പതിനൊന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം പാലോട് ചിറ്റൂർ ജമാ അത്ത് പള്ളിയിലാണ് പ്രാർത്ഥന നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ജമാ അത്ത് പള്ളി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

12:18 (IST)04 Apr 2020





















12:17 (IST)04 Apr 2020





















സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

“ലോകമാകെ മുമ്പൊരിക്കലുമില്ലാത്ത പ്രയാസങ്ങള്‍ നേരിടുന്ന ഘട്ടമാണിത്. ആ പ്രയാസങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന നാടാണ് നമ്മുടേത്. ഇതിനെ മുറിച്ചുകടക്കുക ക്ഷിപ്രസാധ്യമല്ല. അതിന് എല്ലാം മറന്നുള്ള കൂട്ടായ്മ നമുക്ക് തുടരേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആകാവുന്ന എല്ലാവരും സംഭാവന നല്‍കേണ്ടതിന്‍റെ ആവശ്യകത ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ്. അതിന് ഏതെങ്കിലും അതിരുകള്‍ വേണ്ടതില്ല. എല്ലാവരും എന്നുപറഞ്ഞാല്‍ ഈ നാടിനെ സ്നേഹിക്കുന്ന എല്ലാവരും എന്നുതന്നെയാണര്‍ത്ഥം.” കേരള മുഖ്യമന്ത്രി പിണറായി വിജയൻ 

11:53 (IST)04 Apr 2020





















കൂടുതൽ ഫലങ്ങൾ നെഗറ്റീവ്

പത്തനംതിട്ടയില്‍ 75 പേരുടെ ഫലങ്ങൾ നെഗറ്റീവ് ആയത് സംസ്ഥാനത്തിന് ആശ്വാസം. നിസാമുദ്ദീനിൽ നിന്ന് എത്തിയ ഏഴ് പേര്‍ക്ക് അടക്കമാണ് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇനി ലഭിക്കാനുള്ളത് 105 ഫലങ്ങളാണ്. പത്തനംതിട്ടയിലെ നിയന്ത്രണങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ കാരണമായെന്നാണ് ജില്ലാ ഭരണകൂടവും വിലയിരുത്തുന്നത്. കൂടുതൽ ഫലങ്ങൾ നെഗറ്റീവ് ആകുമ്പോഴും നിയന്ത്രണങ്ങൾ തുടരുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേര്‍ പോയിരുന്നു. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. എത്തിയ എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പത്തനംതിട്ടയിൽ സാമൂഹ്യവ്യാപമില്ലെന്നാണ് വിലയിരുത്തൽ.

11:31 (IST)04 Apr 2020





















തമിഴ്നാട്ടിൽ ആശങ്ക

തമിഴ്നാട്ടിൽ കോവിഡ് ലക്ഷണമില്ലാത്തവർക്കു രോഗം സ്ഥിരീകരിച്ചു. കോവിഡ് സാമൂഹ്യവ്യാപനമുണ്ടോ എന്ന ആശങ്കയിലാണ് സംസ്ഥാനം. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 

11:26 (IST)04 Apr 2020





















കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന ചെയ്ത് നെയ്മറും

ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് രാജ്യങ്ങളെല്ലാം. ഇതിന് വലിയ വിലയാണ് നൽകേണ്ടിയും വരുന്നത്. ഈ സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാകുന്നുണ്ട്. കായിക ലോകത്ത് നിന്ന് മെസിയും റൊണാൾഡോയും ഉൾപ്പടെ നിരവധി താരങ്ങൾ ഇതിനോടകം തന്നെ തങ്ങളുടെ വക പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി കഴിഞ്ഞു. ഈ പട്ടികയിലേക്കാണ് ബ്രസീലിയൻ താരം നെയ്മറും എത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു മില്ല്യൻ ഡോളറാണ് നെയ്മർ നൽകിയിരിക്കുന്നത്.

10:52 (IST)04 Apr 2020





















അമേരിക്കയിൽ സ്ഥിതി സങ്കീർണം

അമേരിക്കയിൽ സ്ഥിതി അതിരൂക്ഷമായിരിക്കുകയാണ്. കോവിഡ്-19 ബാധിച്ച് അമേരിക്കയിൽ മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക മറ്റ് രാജ്യങ്ങളെ പിന്നിലാക്കി. വ്യാഴാഴ്‌ച രാത്രി 8.30 മുതൽ വെള്ളി രാത്രി 8.30 വരെയുള്ള 24 മണിക്കൂറിനിടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത് 1,480 പേരാണ്. കോവിഡ് വെെറസ് ബാധ പടരാൻ തുടങ്ങിയ ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയും ജീവനുകൾ പൊലിയുന്നത്. ജോൺ ഹോപ്‌കിൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,406 ആയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ക്രമാതീതമായി മരണസംഖ്യ ഉയരുമ്പോൾ ആശങ്കയിലാണ് രാജ്യം. ദിനംപ്രതി മരണസംഖ്യ വർധിക്കുന്നത് ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്‌ത്തുന്നു.

10:51 (IST)04 Apr 2020





















വർഗീയ നിറം നൽകരുതെന്ന് ബിജെപി അധ്യക്ഷൻ

ബിജെപി പ്രവർത്തകർക്ക് താക്കീതുമായി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. കോവിഡ് വൈറസിനു വർഗീയ നിറം നൽകരുതെന്ന് നഡ്ഡ പറഞ്ഞു. കോവിഡിനു വർഗീയ നിറം നൽകുന്നതിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് വിഭാഗീയത സൃഷ്‌ടിക്കുന്നതിൽ നിന്നും പാർട്ടി പ്രവർത്തകർ പൂർണമായി വിട്ടുനിൽക്കണമെന്ന് നഡ്ഡ അഭ്യർത്ഥിച്ചു. ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പലയിടത്തും വർഗീയ പരാമർശങ്ങൾ ഉടലെടുത്തിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് നഡ്ഡയുടെ മുന്നറിയിപ്പ്. ബിജെപി ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് നഡ്ഡ ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

10:44 (IST)04 Apr 2020





















10:41 (IST)04 Apr 2020





















രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക്

ഇന്ത്യയിൽ 2,902 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 68 ആയി. മഹാരാഷ്ട്രയിൽ മാത്രം ഒൻപത് പേർ മരിച്ചു. 

10:40 (IST)04 Apr 2020





















സാമൂഹ്യവ്യാപനമില്ലെന്ന് മന്ത്രി

തിരുവനന്തപുരം പോത്തൻകോട് കോവിഡ് സാമൂഹ്യവ്യാപമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് വെെറസ് ബാധയേറ്റു മരിച്ച ആളുമായി ഇടപഴകിയവരുടെ പരിശോധനാഫലങ്ങൾ ഇന്നു ലഭിക്കും. 

10:32 (IST)04 Apr 2020





















റാപ്പിഡ് ടെസ്റ്റ് എന്താണ്?

പ്രാഥമിക സ്‌ക്രീനിങ്ങിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക 

10:29 (IST)04 Apr 2020





















റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ

കോവിഡിനെതിരായ പോരാട്ടം കൂടുതൽ വിപുലപ്പെടുത്തി കേരളം. രാജ്യത്ത് ആദ്യമായി റാപ്പിഡ് ടെസ്റ്റ് നടക്കാൻ പോകുന്നത് കേരളത്തിലാണ്. വെെറസ് ബാധിതരെ അതിവേഗം തിരിച്ചറിയാനുള്ള ടെസ്റ്റാണിത്. സംസ്ഥാനത്ത് ഇന്നു മുതൽ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് ഗുണം ചെയ്യും. കോവിഡ് ബാധിച്ച് രോഗി മരിച്ച തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് റാപ്പിഡ് ടെസ്റ്റ് ആദ്യം നടക്കുക. പോത്തൻകോട് സമ്പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ഇവിടെ സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നുണ്ടെങ്കിലും റാപ്പിഡ് ടെസ്റ്റ് നടത്തിയാൽ അതിനു കൂടുതൽ വ്യക്‌തത ലഭിക്കും.

10:28 (IST)04 Apr 2020





















പ്രഭാതസവാരിക്കിറങ്ങിയവരെ അറസ്റ്റ് ചെയ്തു

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നു രാവിലെ വ്യായാമത്തിനിറങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊച്ചി പനമ്പള്ളിനഗർ ഭാഗത്താണ് രാവിലെ ഇവർ നടക്കാനിറങ്ങിയത്. രണ്ട് സ്ത്രീകളടക്കം 41 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവർ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതായി എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Covid-19 Live Updates: കോവിഡിനെതിരായ പോരാട്ടം കൂടുതൽ വിപുലപ്പെടുത്തി കേരളം. രാജ്യത്ത് ആദ്യമായി റാപ്പിഡ് ടെസ്റ്റ് നടക്കാൻ പോകുന്നത് കേരളത്തിലാണ്. വെെറസ് ബാധിതരെ അതിവേഗം തിരിച്ചറിയാനുള്ള ടെസ്റ്റാണിത്. സംസ്ഥാനത്ത് ഇന്നു മുതൽ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് ഗുണം ചെയ്യും. കോവിഡ് ബാധിച്ച് രോഗി മരിച്ച തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് റാപ്പിഡ് ടെസ്റ്റ് ആദ്യം നടക്കുക. പോത്തൻകോട് സമ്പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ഇവിടെ സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നുണ്ടെങ്കിലും റാപ്പിഡ് ടെസ്റ്റ് നടത്തിയാൽ അതിനു കൂടുതൽ വ്യക്‌തത ലഭിക്കും.

കോവിഡ്-19: ഏപ്രിൽ 30 വരെയുള്ള ബുക്കിങ് നിർത്തിവച്ച് എയർ ഇന്ത്യ

റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ശശി തരൂർ എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ആയിരം റാപ്പിഡ് ടെസ്റ്റുകൾ കേരളത്തിലെത്തിയത്. ശശി തരൂർ എംപിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ആകെ 3000 കിറ്റുകളാണ് എംപി ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. രണ്ടായിരം കിറ്റുകൾ ഞായറാഴ്‌ച എത്തും. റാപ്പിഡ് കിറ്റുകൾ വഴി വെറും രണ്ടര മണിക്കൂർ കൊണ്ട് കോവിഡ് ഫലം അറിയാൻ സാധിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 india kerala news live updates

Next Story
കോവിഡിന് വർഗീയ നിറം നൽകരുത്; ബിജെപി പ്രവർത്തകരോട് നഡ്ഡAssembly election, നിയമസഭ തിരഞ്ഞെടുപ്പ് bjp national president, ബിജെപി ദേശീയ അധ്യക്ഷൻ, jp nadda, ജെപി നദ്ദ, jp nadda kerala visit, ജെപി നദ്ദയുടെ കേരള സന്ദർശനം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com