scorecardresearch
Latest News

Covid-19: കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു

Covid-19 Live Updates: കേരളത്തിൽ ഇന്ന് 21 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

corona virus symptoms, corona virus in india, corona virus in kerala, corona virus kerala, corona virus news, corona virus china, corona virus latest, coronavirus, corona virus update, corona virus malayalam, symptoms of corona, coronavirus symptoms, corona virus latest news, corona virus delhi, corona virus pathanamthitta, corona virus mask, കൊറോണ, കൊറോണ വൈറസ്, കൊറോണ വൈറസ് ലക്ഷണങ്ങള്‍, കൊറോണ ലക്ഷണങ്ങള്‍, കൊറോണ ചികിത്സ, corona virus treatment, corona treatment, corona virus medicine, corona medicine, corona virus test, corona test, iemalayalam, ഐഇ മലയാളം

Covid-19: ന്യൂഡൽഹി: ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,002,159 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 50,230 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. സ്പെയിനിൽ വ്യാഴാഴ്ച മാത്രം 950 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച 2,04, 605 പേർ ഇതുവരെ രോഗവിമുക്തരായി.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 328 പുതിയ കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. 2069 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 53 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കേരളത്തിൽ 21 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ.

Read Also: കലക്കൻ ഡാൻസുമായി അഹാനയും സഹോദരിമാരും; ഇത് വേറെ ലെവൽ കുടുംബമെന്ന് ആരാധകർ

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 200 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളും ഏഴ് പേർ വിദേശികളുമാണ്. രോഗികളുമായി സമ്പർക്കത്തിലൂടെ വൈറസ് പകർന്നത് 76 പേർക്കാണ്. ഇതിന് പുറമെ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേരുമുണ്ട്. ഒരാൾക്കും ഗുജറാത്തിൽ നിന്നുമെത്തിയ ആളാണ്.

കോവിഡ്-19 വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചർച്ച.

Live Blog

Covid-19 Live Updates: കോവിഡ് 19 വാർത്തകൾ














01:32 (IST)03 Apr 2020





















കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു, മരണം 50,000ലധികം

ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,002,159 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 50,230 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. സ്പെയിനിൽ വ്യാഴാഴ്ച മാത്രം 950 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച 2,04, 605 പേർ ഇതുവരെ രോഗവിമുക്തരായി.Read More

21:38 (IST)02 Apr 2020





















കോവിഡ്-19: സംസ്ഥാനത്ത് ജാഗ്രത വർധിപ്പിക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി

കോവിഡ്-19 രോഗവ്യാപനം ലോകത്താകെ രൂക്ഷമാവുന്ന സാഹചര്യത്തിൽ നാട്ടിൽ ജാഗ്രത ഇനിയും വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 05 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പൂർത്തിയാക്കണം. അത്തരക്കാർ ദിശ നമ്പറിലേക്ക് (1056) വിളിക്കുകയും എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണം. 60 വയസ്സിനു മുകളിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി അവർ ഇടപഴകാൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

19:05 (IST)02 Apr 2020





















ഇതുവരെ 1663 കേസുകൾ

എപ്പിഡമിക് ഡിസീസ് ആക്ട് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 1663 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി.

19:04 (IST)02 Apr 2020





















ആശുപത്രികൾക്ക് പുറമെ അടിയന്തര സാഹര്യത്തിൽ ഉപയോഗപ്പെടുത്താൻ ഹോസ്റ്റൽ, ഗസ്റ്റ് ഹൗസുകൾ, ടൂറിസ്റ്റ് ഹോമുകൾ, ലോഡ്ജ്

കോവിഡ് ആശുപത്രകളുടെ ലിസ്റ്റ് പരസ്യപ്പെടുത്തും. ആശുപത്രികൾക്ക് പുറമെ അടിയന്തര സാഹര്യത്തിൽ ഉപയോഗപ്പെടുത്താൻ ഹോസ്റ്റൽ, ഗസ്റ്റ് ഹൗസുകൾ, ടൂറിസ്റ്റ് ഹോമുകൾ, ലോഡ്ജ് എന്നിവിടങ്ങളിലായി ഒരു ലക്ഷത്തിലധികം ബാത്ത് അറ്റാച്ചഡ് റൂമുകൾ ലഭ്യമാക്കുമെന്നും ഉറപ്പാക്കിയിട്ടുണ്ട്.

19:00 (IST)02 Apr 2020





















263423 പേർക്ക് സൗജന്യ ഭക്ഷണം

1316 കമ്മ്യൂണിറ്റി കിച്ചനുകളിൽ നിന്ന് 288069 പേർക്കാണ് ഇന്ന് മാത്രം ഭക്ഷണം വിതരണം ചെയ്തത്. ഇതിൽ 263423 പേർക്കും സൗജന്യമായാണ് ഭക്ഷണം നൽകിയത്. ഇന്ന് മാത്രം 131000 ആളുകൾ സൗജന്യ റേഷൻ വാങ്ങി.

18:55 (IST)02 Apr 2020





















സമൂഹത്തിന്റെ തെറ്റായ സമീപനം

കോവിഡ് ബാധിച്ച മരിച്ച വ്യക്തിയുടെ കുടുംബത്തോട് ചില തെറ്റായ സമീപനങ്ങൾ ഉയർന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഇത് ആവർത്തിക്കാതിരിക്കാൻ സർക്കാർ സംവിധാനങ്ങളും സമൂഹവും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകരുൾപ്പടെ മുൻകരുതലുകളില്ലാതെ പ്രവർത്തിക്കുന്നതായും പരാതി.

18:52 (IST)02 Apr 2020





















സംസ്ഥാനത്തെ ഏഴ് ജില്ലകൾ കൂടി ഹോട്ട്സ്പോട്ടുകളാകും

കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകൾ കൂടി തീവ്രബാധിത പ്രദേശങ്ങളാകും.

18:50 (IST)02 Apr 2020





















കേരളത്തിൽ ജാഗ്രത വർധിപ്പിക്കും

രോഗവ്യാപനം ലോകത്താകെ രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലും ജാഗ്രത ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി. മാർച്ച് അഞ്ച് മുതൽ 24 വരെ വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ എത്തിയവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസോലെഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി. 60 വയസിന് മുകളിൽ പ്രായമുള്ളവരുമായും കുട്ടികളുമായും ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവരുമായി ഇടപഴകാൻ പാടില്ലെന്ന് മുഖ്യമന്ത്രി.

18:47 (IST)02 Apr 2020





















കേരളത്തിന് പ്രശംസ

രോഗികളുടെ എണ്ണം കൂടുതലണെങ്കിലും കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നത് ശ്രദ്ധേയമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി.

18:44 (IST)02 Apr 2020





















കേരളത്തിന് 157 കോടി രൂപ ലഭിക്കുമെന്ന് പ്രധാനമന്ത്രി

സംസ്ഥാനത്തിന്റെ വായ്പ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്താനും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഡിആർഎഫിന്റെ സംസ്ഥാന വിഹിതമായി കേരളത്തിന് 157 കോടി രൂപ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

18:37 (IST)02 Apr 2020





















സന്നദ്ധ പ്രവർത്തനത്തിന് എൻഎസ്എസ് എൻസിസി വോളന്റിയർമാരും

കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് എൻസിസി വോളന്റിയർമാരെയും ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.

18:35 (IST)02 Apr 2020





















റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ ഉപകരണങ്ങൾ ഹോങ്കോങ്ങിൽ നിന്ന്

റാപ്പിഡ് ടെസ്റ്റിന് അനുമതി തേടി. കൂടുതൽ ടെസ്റ്റിങ്ങ് സെന്ററുകൾക്ക് അനുമതി നൽകേണ്ടതിന്റെ ആവശ്യകതയും റാപ്പിഡ് ടെസ്റ്റിന്റെ വിശദാംശവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ ഉപകരണങ്ങൾ ഹോങ്കോങ്ങിൽ നിന്ന് എത്തിക്കുന്നതിനുള്ള സഹായവും തേടി.

18:33 (IST)02 Apr 2020





















അതിഥി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് പോകാൻ പ്രത്യേകം യാത്ര സൗകര്യമൊരുക്കണമെന്നും കേരളം

സംസ്ഥാനന്തര ചരക്ക് നീക്കം തടസപ്പെടില്ലായെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒറ്റക്കെട്ടായി നിന്ന് നേരിടുമ്പോൾ പക്ഷാപാതം പാടില്ല. ലോക്ക്ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് പോകാൻ പ്രത്യേകം യാത്ര സൗകര്യമൊരുക്കണമെന്നും ആവശ്യം.

18:28 (IST)02 Apr 2020





















പ്രധാനമന്ത്രിയോട് കേരളം

കേന്ദ്രം നിർദേശിച്ച എല്ല നടപടികളും കേന്ദ്രം നടപ്പാക്കി. ലോകമെമ്പാടും പടർന്ന് കിടക്കുന്ന മലയാളികളുടെ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി. കേരളത്തിൽ നിന്നും പുറത്ത് പോയി ജോലി ചെയ്യുന്ന എല്ലാ നേഴ്സുമാർക്കും വ്യക്തിഗത പ്രതിരോധ മാർഗ്ഗങ്ങൾ അതാത് രാജ്യങ്ങൾ ഉറപ്പ് വരുത്തണമെന്നും കൊറോണ മൂലമല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രി. ഇതിനായി എംബസികൾക്ക് നിർദേശം നൽകാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

18:24 (IST)02 Apr 2020





















ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരും.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 200 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളും ഏഴ് പേർ വിദേശികളുമാണ്. രോഗികളുമായി സമ്പർക്കത്തിലൂടെ വൈറസ് പകർന്നത് 76 പേർക്കാണ്. ഇതിന് പുറമെ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേരുമുണ്ട്. ഒരാഘ ഗുജറാത്തിൽ നിന്നുമെത്തിയ ആളാണ്.

18:21 (IST)02 Apr 2020





















സംസ്ഥാനത്ത് ഇതുവരെ 286 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇതുവരെ 286 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 256 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇപ്പോൾ 165934 പേർ നിരീക്ഷണത്തിലുണ്ടെന്നും ഇതിൽ തന്നെ 165291 പേർ വീടുകളിലും ബാക്കിയുള്ള 643 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി. ഇന്ന് മാത്രം 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി. ഇന്ന് 8456 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7622 ഉം നെഗറ്റീവാണ്.

18:12 (IST)02 Apr 2020





















കേരളത്തിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ഇടുക്കിയിൽ അഞ്ച് കേസുകൾ

കേരളത്തിൽ ഇന്ന് 21 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 8. ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രമ്ട് പോർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

18:07 (IST)02 Apr 2020





















ലോക്ക്ഡൗൺ ലംഘിക്കുന്നത് ക്രിമിനൽ കുറ്റം: കർശന നടപടി വേണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം

കോവിഡ്-19 ഭീഷണിയെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ  ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം. ലോക്ക്ഡൗൺ സ്ഥിതിഗതികൾ നിരീക്ഷിക്കാനാവശ്യപ്പെട്ട് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി സന്ദേശമയച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർകക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രായം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

18:04 (IST)02 Apr 2020





















മുഖ്യമന്ത്രി തത്സമയം

17:20 (IST)02 Apr 2020





















കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ ദ്രുതഗതിയിലുള്ള ആന്റിബോഡി ടെസ്റ്റിന് നിര്‍ദേശം

കോവിഡ്-19 കേസുകള്‍ കൂടുതലായി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ദ്രുതഗതിയില്‍ ആന്റിബോഡി ടെസ്റ്റ് നടത്തും. ഇതു സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഇടക്കാല ഉപദേശം പുറപ്പെടുവിച്ചു. രാജ്യത്ത് അസാധാരണമായ രീതിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത 10 സ്ഥലങ്ങളെയാണു ഹോട്ട്‌സ്‌പോട്ടുകളായി നിശ്ചയിരിക്കുന്നത്. കേരളത്തില്‍നിന്ന് കാസര്‍ഗോഡും പത്തനംതിട്ടയും ഉള്‍പ്പെടുമ്പോള്‍ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ, മീററ്റ്, ഭില്‍വാര, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണു ഈ പട്ടികയിലെ മറ്റു സ്ഥലങ്ങള്‍.

16:23 (IST)02 Apr 2020





















ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർക്കുനേരെ ആക്രമണം; വീഡിയോ

ആരോഗ്യപ്രവർത്തകരെ ആക്രമിച്ച നാലുപേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു. തട്പാട്ടി ബക്കൽ പ്രദേശത്ത് കോവിഡ്-19 ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളെ സ്ക്രീൻ ചെയ്യാനെത്തിയപ്പോഴാണ് ആരോഗ്യപ്രവർത്തകരെ ഒരു സംഘം പിന്തുടർന്ന് കല്ലെറിഞ്ഞത്. ആരോഗ്യ, സിവിക് അധികൃതരെ ഒരു സംഘമാളുകൾ പിന്തുടർന്ന് കല്ലെറിയുകയും അവർക്കുനേരെ ആക്രോശിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. കല്ലേറിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും പ്രദേശത്തുനിന്നും വളരെ ബുദ്ധിമുട്ടിയാണ് അധികൃതർ മടങ്ങിയത്.

15:54 (IST)02 Apr 2020





















കോവിഡ്-19: പോത്തൻകോട് മരിച്ച ആളുമായി അടുത്തിടപഴകിയവരുടെ സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു

കോവിഡ്-19 വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഥീവ ജാഗ്രതയിലാണ് തിരുവനന്തപുരം ജില്ല. പോത്തൻകോട് കോവിഡ് ബാധിച്ചു മരിച്ച ആൾക്ക് എവിടെ നിന്നാണ് വെെറസ് ബാധിച്ചതെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇയാൾ കല്യാണത്തിൽ അടക്കം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അതിനാൽ തന്നെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.

15:53 (IST)02 Apr 2020





















Explained: കൊറോണ വൈറസ് ബാധയില്‍ നിന്നും കുട്ടികള്‍ സുരക്ഷിതരാണോ?

കൊറോണ വൈറസ് വയോധികര്‍ക്കും അസുഖങ്ങളുള്ളവര്‍ക്കും കൂടൂതല്‍ ഭീഷണിയാണെന്നാണ് ഇതുവരെയുള്ള ഗവേഷണ ഫലങ്ങള്‍ പറയുന്നത്. കുട്ടികള്‍ സുരക്ഷിതര്‍ ആണെന്നാണോ അത് അര്‍ത്ഥമാക്കുന്നത്. കുഞ്ഞുങ്ങളെ അത്ര ഗുരുതരമായി ബാധിക്കുന്നില്ലെങ്കിലും സുരക്ഷിതമല്ല എന്നാണ് ഉത്തരം. കോവിഡ്-19-ന്റെ സ്വഭാവത്തെ കുറിച്ച് ഇനിയും വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. Read More

14:04 (IST)02 Apr 2020





















ബിഹാറിൽ പ്രതിസന്ധി

ബിഹാറിൽ നിന്നു 4,000 ത്തിലേറെ പേർ വിദേശത്തു നിന്ന് എത്തിയവരുണ്ട്. അതിൽ 500 പേർക്ക് മാത്രമേ ഇതുവരെ കോവിഡ് പരിശോധന നടത്തിയിട്ടുള്ളൂ. 

14:04 (IST)02 Apr 2020





















കർണാടകയിൽ നിന്നു ആശ്വാസ വാർത്ത

കഴിഞ്ഞ 20 മണിക്കൂറിനിടെ കർണാടകയിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല

13:30 (IST)02 Apr 2020





















മുഖ്യമന്ത്രിമാരുമായി നടത്തുന്ന പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ നിന്ന്

13:30 (IST)02 Apr 2020





















മുഖ്യമന്ത്രിമാരുമായി നടത്തുന്ന പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ നിന്ന്

13:25 (IST)02 Apr 2020





















കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നു

കോവിഡ് 19 പ്രതിരോധത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നു. അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം. 

12:46 (IST)02 Apr 2020





















സർക്കാരിനു തിരിച്ചടി

കുറഞ്ഞ അളവിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് സ്റ്റേ. മദ്യാസക്തിയുള്ളവർക്ക് ഡോക്‌ടറുടെ ശുപാർശയിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്നാഴ്‌ചത്തേക്കാണ് സ്റ്റേ ചെയ്‌തിരിക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരം ഒരാൾ ആൾക്കഹോളിക് ആണോ അല്ലയോ എന്ന് മാത്രം ആണ് ഡോക്ടർ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് മരുന്ന് നൽകണമെന്ന് സർക്കാർ ഉത്തരവിൽ ഇല്ല. അത് ഡോക്ടർ തീരുമാനിക്കേണ്ടതാണ്. ഒരു ഡോക്ടറും മദ്യം ശുപാർശ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു കഴിഞ്ഞു. പിന്നെ, സർക്കാർ ഉത്തരവുകൊണ്ട് എന്തു കാര്യമെന്നും കോടതി ചോദിച്ചു. മദ്യം നിരോധിച്ചിട്ടില്ലെന്നും ചെറിയ അളവിൽ മദ്യം നൽകുന്നത് ചികിത്സയായി അംഗീകരിച്ച മാതൃക ആണെന്നുമുള്ള സർക്കാർ വാദം കോടതി അംഗികരിച്ചില്ല.

12:19 (IST)02 Apr 2020





















മരണസംഖ്യ 50,000 ത്തിലേക്ക്

“കഴിഞ്ഞ അഞ്ച് ആഴ്‌ചയ്‌ക്കിടയിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും അതിവേഗം വർധിച്ചു. എല്ലാ രാജ്യങ്ങളിലേക്കും വെെറസ് പടർന്നു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗബാധിതരുടെ എണ്ണം 10 ലക്ഷമാകും. മരണസംഖ്യ 50,000 ത്തിലേക്ക് എത്തും. ” ലോകാരോഗ്യസംഘടനാ തലവൻ പറഞ്ഞു.

12:19 (IST)02 Apr 2020





















ആശങ്കയോടെ ലോകാര്യോഗസംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്ന് ലോകാരോഗ്യസംഘടന. വെെറസ് ബാധയെ പൂർണ്ണമായി പ്രതിരോധിക്കാൻ സാധിക്കാത്തതിൽ ലോകാരോഗ്യസംഘടന ആശങ്ക രേഖപ്പെടുത്തി. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 9,32,000 ആളുകൾക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 46,000 പേർ രോഗം ബാധിച്ച് മരിച്ചു. രണ്ട് ലക്ഷത്തോളം പേർ രോഗമുക്തി നേടി. യൂറോപ്പിൽ മാത്രം മരിച്ചത് 30,000 ത്തിലേറെ പേർ. ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ പഠനങ്ങൾ അനുസരിച്ചാണിത്. എന്നാൽ, രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഇതിലും കൂടുതലാണെന്നും റിപ്പോർട്ടുകളുണ്ട്.

11:41 (IST)02 Apr 2020





















ആന്ധ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു

ആന്ധ്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 132 ആയി. മർകസ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

11:28 (IST)02 Apr 2020





















ഇതുവരെ സാമൂഹ്യവ്യാപനമില്ല

തിരുവനന്തപുരം പോത്തൻകോട് സാമൂഹ്യവ്യാപമില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലവിൽ പോത്തൻകോട് സാമൂഹ്യവ്യാപനത്തിന്റെ സാധ്യതകളൊന്നും കാണാനില്ലെന്ന് മന്ത്രി പറഞ്ഞു. 

10:36 (IST)02 Apr 2020





















രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

രാജ്യത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ 1764 ആണ്. എന്നാൽ, ഇതിനേക്കാൾ അധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 50 പേരാണ്.

10:33 (IST)02 Apr 2020





















മരണസംഖ്യ 50 ആയി

കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അമ്പതായി. വെെറസ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. 

10:22 (IST)02 Apr 2020





















നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാൻ സർക്കാർ. നിയന്ത്രണങ്ങൾക്കിടയിലും ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ശിക്ഷാനടപടികൾ കടുപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുതിയ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസെടുക്കലും അറസ്റ്റും വാഹനം പിടിച്ചെടുക്കലും മാത്രമാവില്ല ഇനിയുള്ള നടപടിയെന്നും മുഖ്യമന്ത്രി താക്കീത് നൽകിയിട്ടുണ്ട്.

10:18 (IST)02 Apr 2020





















അതിർത്തി തുറന്നു

കാസർഗോഡുള്ള രോഗികൾക്ക് ഇനി മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകാം. ഹെെക്കോടതിയിലെ നിയമപോരാട്ടത്തിനു ഒടുവിലാണ് കേരളത്തിനു അനുകൂലമായ തീരുമാനം. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാൻ സാധിക്കും. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Covid-19 Live Updates: രോഗലക്ഷണങ്ങളില്ലാത്തവർക്കും കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയവരെ പരിശോധിച്ചപ്പോഴാണ് ഇവർക്ക് വെെറസ് ബാധയുണ്ടെന്ന കാര്യം വ്യക്‌തമായത്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ദുബായിൽ നിന്നു എത്തിയവരാണ്. വിമാനത്താവളത്തിൽ സാധാരണ പരിശോധന നടത്തിയപ്പോഴാണ് ഇവർക്ക് കോവിഡ് ഉണ്ടെന്ന് മനസിലായത്. ഇവർ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. സ്ഥിതി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 india kerala live updates