Latest News

കോവിഡ്-19: ഇന്ത്യയും അടച്ചിടലിലേക്ക്‌; വെെറസ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് സ്ഥിതി ഗുരുതരമായിരിക്കുന്നത്

coronavirus, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 വെെറസ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആശങ്ക പരത്തുന്നു. ഇന്ത്യയും അടച്ചിടലിലേക്കെന്ന് സൂചന. ഇന്നലെയും ഇന്നുമായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ട്. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 63 പേർക്കാണ്. ഇന്ന് ഉച്ചവരെ കോവിഡ് സ്ഥിരീകരിച്ചത് 35 പേർക്കും. വെെറസ് ബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് സൂചന.

36 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 98 പേർക്കാണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 271 ആയിട്ടുണ്ട്. കോവിഡ് വ്യാപനം നേരത്തേതിൽനിന്നു വ്യത്യസ്‌തമായി അടുത്ത ഘട്ടത്തിലേക്ക് കടന്നതായാണ് കണക്കുകളിൽ ന്നു വ്യക്‌തമാകുന്നത്. സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന കാര്യം ഇനിയുള്ള ദിവസങ്ങളിൽ വ്യക്തമാകും. അതുകൊണ്ട് തന്നെ വലിയ ജാഗ്രതയാണ് രാജ്യത്ത് തുടരുന്നത്. അടുത്ത രണ്ട് ആഴ്‌ചത്തേക്ക് അതീവ ജാഗ്രത തുടരും.

Read Also: കേരളത്തിൽ ഏറ്റവും നന്നായി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്; പുകഴ്‌ത്തി മോഹൻലാൽ

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് സ്ഥിതി ഗുരുതരമായിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇതുവരെ 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ 40 പേർക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബെെ നഗരം പൂർണമായി നിശ്ചലമായ അവസ്ഥയിലാണ്. കേരളത്തിൽ കാസർഗോഡ് ജില്ലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കാസർഗോഡ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച വ്യക്‌തി 1,500 ലേറെ പേരുമായി അടുത്ത് സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതിനാൽ തന്നെ സാമൂഹ്യവ്യാപനത്തിലുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് നടത്തി. പരിഭ്രാന്തരായി അവശ്യ സാധനങ്ങൾ സംഭരിച്ചുവയ്‌ക്കുന്ന രീതി ജനങ്ങൾ ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. പരിഭ്രാന്തി പരത്തുന്ന അന്തരീക്ഷം നല്ലതല്ലെന്നും അത് രാജ്യത്തിനു ദോഷം ചെയ്യുമെന്നുമാണ് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പറഞ്ഞത്.

Read Also: കോവിഡ്-19: യുവാക്കൾ സുരക്ഷിതരോ? അല്ലെന്ന് ലോകാരോഗ്യ സംഘടന

അതിനിടെ യാത്രാ, സമ്പര്‍ക്ക വിവരങ്ങള്‍ പരിഗണിക്കാതെ എല്ലാ ന്യൂമോണിയ കേസുകളും ഉള്‍പ്പെടുത്തി കോവിഡ്-19 പരിശോധനാ മാനദണ്ഡങ്ങള്‍ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ, കോവിഡ് ബാധിച്ച സ്ഥലങ്ങളില്‍ യാത്ര ചെയ്ത രോഗലക്ഷണങ്ങളുള്ളവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും സമ്പര്‍ക്ക ചരിത്രമുള്ള രോഗലക്ഷണമുള്ള ആരോഗ്യ പ്രവര്‍ത്തകരെയുമാണു പരിശോധനയ്ക്കു വിധേയമാക്കിയിരുന്നത്.

വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യം നാളെ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ‘ജനത കര്‍ഫ്യൂ’ ആചരിക്കും. ഈ സമയത്ത് ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നു രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ജനത കര്‍ഫ്യൂ വേളയില്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് നിര്‍ത്തിവയ്ക്കും. 3500 ട്രെയിനുകള്‍ റദ്ദാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 india chance for community spread

Next Story
കോവിഡ്-19: യുവാക്കൾ സുരക്ഷിതരോ? അല്ലെന്ന് ലോകാരോഗ്യ സംഘടനCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19, WHO, ലോകാരോഗ്യ സംഘടന, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, IEmalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express