Latest News

രാജ്യത്ത് 13,451 പുതിയ കോവിഡ് രോഗികൾ; സജീവ കേസുകളിൽ കുറവ്

രാജ്യത്തെ കോവിഡ് വാക്സിനേഷൻ 103.53 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13,451 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 585 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,62,661 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 242 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്.

ഇന്നലെ മാത്രം 14,021 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,35,97,339 ആയി. 98.19 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

ഇന്നത്തെ പുതിയ കണക്കുകൾ കൂടി ചേർക്കുമ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,42,15,653 ആണ്. 4,55,653 പേർക്കാണ് ഇതുവരെ മഹാമാരിയിൽ ജീവൻ നഷ്ടമായത്.

അതേസമയം, രാജ്യത്തെ കോവിഡ് വാക്സിനേഷൻ 103.53 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 107.81 കോടി ഡോസ് വാക്സിൻ ഇതുവരെ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വിതരണം ചെയ്തതായി മന്ത്രാലയം പറഞ്ഞു.

Also Read: കോവാക്സിൻ അനുമതി: കൂടുതൽ വിശദീകരണം തേടി ലോകരോഗ്യ സംഘടന; അന്തിമ വിലയിരുത്തൽ നവംബർ മൂന്നിന്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 india cases death toll today

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com