വാഷിങ്ടൺ: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. ആഗോളതലത്തിൽ നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,05,74,398 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,13,143 ആയി. 57,83,996 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.

കോവിഡ് ഏറ്റവും അധികം നാശം വിതച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളല്‍ 7,000ലേറെ പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കലിഫോര്‍ണിയ, ഫ്‌ളോറിഡ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളിലാണ് ഞെട്ടിക്കും വിധം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 27,27,853 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.

രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം1,30,122 കടന്നു. 11,43,334പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. ഇവിടെ കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്.

മെക്‌സിക്കോയിലും പാക്കിസ്ഥാനിലും തുര്‍ക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്‌സിക്കോയില്‍ 2,20,657 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,09,337 പേര്‍ക്കും തുര്‍ക്കിയില്‍ 2,00,412 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.

മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ ആറാണ്. അവ ഇനിപറയും വിധമാണ് ജര്‍മനി, സൗദി അറേബ്യ, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ. കൊളംബിയയിലും ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിൽ

അമേരിക്ക- 27,27,061, മരണം- 1,30,106
ബ്രസീല്‍- 14,08,485, മരണം-59,656
റഷ്യ- 6,47,849, മരണം-9,320
ഇന്ത്യ-5,85,792, മരണം-17,410
ബ്രിട്ടന്‍- 3,12,654, മരണം-43,730
സ്‌പെയിന്‍- 2,96,351, മരണം-28,355
പെറു- 2,85,213, മരണം-9,677
ചിലി- 2,79,393, മരണം-5,688
ഇറ്റലി- 2,40,578, മരണം-34,767
ഇറാന്‍- 227,662, മരണം-10,817

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook