/indian-express-malayalam/media/media_files/uploads/2020/04/covid-corona-1.jpg)
വാഷിങ്‌ടൺ: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്. ഇതുവരെ ലോകത്ത് 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 18,56,566 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 15,27,664 ആയി. 90,978 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,46,389 പേരാണ് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികള്‍ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 865 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ സമയത്തിനിടെ രോഗം ബാധിച്ചത് 1,748 പേര്‍ക്ക്. ന്യൂയോര്‍ക്ക് -191 , മസാച്യുസെറ്റ്‌സ്-92, മിഷിഗണ്‍- 133, ന്യൂജേഴ്‌സി- 106, കാലിഫോര്‍ണിയ - 81 ഇല്ലിനോയിസ്- 48 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം.
അമേരിക്കയിൽ തന്നെ ഏറ്റവുമധികം രോഗ ബാധിതരും മരണങ്ങളുമുള്ളത് ന്യൂയോർക്കിലാണ്. ന്യൂയോര്‍ക്കില്‍ ആകെ മരണം 28,325 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,59,847. ന്യൂജേഴ്‌സിയില്‍ മരണം 10,366. രോഗം ബാധിച്ചവര്‍ 1,48,197. മസാച്യൂസെറ്റ്‌സില്‍ മരണം 5,797. രോഗം ബാധിച്ചവര്‍ 86,010. ഇല്ലിനോയിയില്‍ മരണം 4,177. രോഗം സ്ഥിരീകരിച്ചവര്‍ 94,191.
കാലിഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 80,265. മരണം 3,289. പെന്‍സില്‍വാനിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 65,816 ആയി ഉയര്‍ന്നു. 4,503 പേരാണ് ഇവിടെ മരിച്ചത്. ജോര്‍ജിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 37,701. മരണം 1,609. മെരിലാന്‍ഡില്‍ രോഗംബാധിച്ചവര്‍ 38,804. മരണം 1,992. ലൂയിസിയാനയില്‍ ഇതുവരെ 34,432 പേര്‍ക്ക് രോഗം കണ്ടെത്തി. 2,491 പേര്‍ മരിച്ചു.
മിഷിഗണില്‍ മരണം 4,891, രോഗം ബാധിച്ചവര്‍ 51,142. ഫ്‌ളോറിഡയില്‍ ആകെ രോഗബാധിതര്‍ 45,588, മരണം 1,973. ടെക്‌സസില്‍ രോഗബാധിതര്‍ 48,677. മരണം 1,360. കണക്ടിക്കട്ടില്‍ രോഗം ബാധിച്ചവര്‍ 37,419. മരണം 3,408.
അമേരിക്കയ്ക്ക് പുറമേ മറ്റ് രാജ്യങ്ങിലും കോവിഡ് ബാധ പടരുകയാണ് റഷ്യയിൽ രോഗബാധിതരുടെ എണ്ണം- 2,81,752, മരണ സംഖ്യ-2,631, സ്‌പെയിനിൽ രോഗ ബാധിതരുടെ എണ്ണം- 2,77,719, മരണ സംഖ്യ 27,650. ബ്രിട്ടനിൽ രോഗ ബാധിതരുടെ എണ്ണം- 2,43,695, മരണ സംഖ്യ 34,636, ബ്രസീലിൽ രോഗ ബാധിതരുടെ എണ്ണം- 2,41,080, മരണ സംഖ്യ 16,118, ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം- 2,25,435, മരണ സംഖ്യ 31,908. ഫ്രാന്‍സിൽ രോഗ ബാധിതരുടെ എണ്ണം 1,79,569, മരണ സംഖ്യ 28,108. ജര്‍മനിയിൽ രോഗ ബാധിതരുടെ എണ്ണം- 1,76,651, മരണ സംഖ്യ 8,049. തുര്‍ക്കിയിൽ രോഗ ബാധിതരുടെ എണ്ണം- 1,49,435, മരണ സംഖ്യ 4,140. ഇറാനിൽ രോഗബാധിതരുടെ എണ്ണം- 1,20,198, മരണ സംഖ്യ 6,988. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 95,698 മരണ സംഖ്യ 3,025.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.