വാഷിങ്‌ടൺ ഡിസി: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. അമേരിക്കയിലെ കോവിഡ് ബാധിതതരുടെ എണ്ണം 13,21,785 ആയി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 78,615 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 2,23,603 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്.

ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്. വൈറ്റ് ഹൗസിലെ ജീവനക്കാർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു.

ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം 3,40,705 ആയി. വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതര്‍- ന്യൂയോര്‍ക്ക്- 3,40,705 ന്യൂജഴ്‌സി- 1,37,212, മസാച്യുസെറ്റ്‌സ്- 75,333, ഇല്ലിനോയിസ്- 73,760, കലിഫോര്‍ണിയ- 64,107, പെന്‍സില്‍വാനിയ- 57,471, മിഷിഗണ്‍- 46,326, ഫ്‌ളോറിഡ- 39,199, ലൂസിയാന- 30,855, ടെക്‌സസ്- 37,727.

Read More: ജലാശ്വ നാളെ തീരമണയും; പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങള്‍

രോഗം ബാധിച്ച് മരിച്ചവര്‍ ന്യൂയോര്‍ക്ക്- 26,585 ന്യൂജഴ്‌സി- 8,986, മസാച്യുസെറ്റ്‌സ്- 4,702, ഇല്ലിനോയിസ്- 3,241, കലിഫോര്‍ണിയ- 2,627, പെന്‍സില്‍വാനിയ- 3,717, മിഷിഗണ്‍- 4,393, ഫ്‌ളോറിഡ- 1,669, ലൂസിയാന- 2,227, ടെക്‌സസ്- 1,079.

ഇറ്റലിയില്‍ മരണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 1,80,000 കടന്നു.

കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയെനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

വെള്ളിയാഴ്ചയാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്പരം അഭിനന്ദിക്കാനും ഇരുകൂട്ടരും മറന്നില്ല. 2020 ജനുവരി 31നാണ് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിട്ടത്.

അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 103 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1886 ആയി. 3390 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 56,000 കവിഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook