scorecardresearch

Latest News

കോവിഡ്-19: രോഗികളുടെ എണ്ണം 37 ലക്ഷം കടന്നു; മരണം 2.57 ലക്ഷം

അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരുമായി ഏഴ് വിമാന സര്‍വീസുകള്‍ ഈയാഴ്ച്ച ആരംഭിക്കും

Corona latest updation, corona death toll, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

വാഷിംഗ്ടണ്‍: കോവിഡ്-19 ആശങ്കകൾ ഒഴിയുന്നില്ല ലോകത്ത് കോവിഡ് മരണം 2.57 ലക്ഷം പിന്നിട്ടു. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 37.23 ലക്ഷം കവിഞ്ഞു. അതേസമയം 12.31 ലക്ഷം പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 578 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 6935 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ മൂന്നോറോളം പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 25000 കവിഞ്ഞു.

അമേരിക്കയിലെ കോവിഡ് കേസുകളുടെ എണ്ണം 12.37 ലക്ഷമായി. കൊറോണബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലെത്തിയിട്ടുണ്ട്. പ്രതിസന്ധി ഉണ്ടെങ്കിലും അമേരിക്കയെ അധിക നാള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ അമേരിക്കയില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരുമായി ഏഴ് വിമാന സര്‍വീസുകള്‍ ഈയാഴ്ച്ച ആരംഭിക്കും.

ബ്രിട്ടനില്‍ കഴിഞ്ഞ മൂന്നു ദിവസമായി കുറഞ്ഞു നിന്ന മരണ സംഖ്യ ഇന്ന് വീണ്ടും പഴയ പടിയിലേക്ക് എത്തി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍. പല രാജ്യങ്ങളും ലോക്ക്ഡൗണില്‍ ഇളവ് വരുത്തിതുടങ്ങി. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി.

ഇന്ത്യയിലും കഴിഞ്ഞ ദിവസം റെക്കോര്‍ഡ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2779 ആളുകള്‍ക്കാണ്. 984 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കുകളില്‍ മുന്നില്‍. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 14,541 ആയി. 618 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. 508 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ച തമിഴ്‌നാടും 441 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തുമാണ് കണക്കുകളില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. ഡല്‍ഹി- 206, പഞ്ചാബ്-162, ഉത്തര്‍പ്രദേശ്-114 എന്നിങ്ങനെയാണ് കോവിഡ് ബാധയില്‍ ചൊവ്വാഴ്ച സെഞ്ചുറിയടിച്ച മറ്റു സംസ്ഥാനങ്ങള്‍.

ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം അൻപതിനായിരത്തിലേക്ക് അടുക്കുകയാണ്. 49,333 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1686 പേര്‍ രാജ്യത്ത് ആകെ മരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 global data