ന്യൂഡൽഹി: ലോകരാജ്യങ്ങളെ ഭീതിയിലാഴ്‌ത്തി കോവിഡ്-19 മഹാമാരി. വെെറസ് ബാധ മൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 30,000 കടന്നു. ലോകത്ത് ആകെ രോഗബാധിതരുടെ എണ്ണം ആറരലക്ഷത്തിനു മുകളിലായി. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇറ്റലിയിൽ മാത്രം മരണസംഖ്യ പതിനായിരം കടന്നു. സ്‌പെയിനാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം. യൂറോപ്യൻ രാജ്യങ്ങളിലെ മരണസംഖ്യ മാത്രം 20,000 ത്തിനു മുകളിലാണ്. ചെെനയിൽ സ്ഥിതി സാധാരണനിലയിലേക്ക് എത്തുകയാണ്.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് വെെകീട്ട് ആയിരം കടന്നു. ഇപ്പോൾ രാജ്യത്ത് കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 1,024 ആണ്. രാജ്യത്ത് 27 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിൽ പുതിയ 23 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73 ആയി. ഉത്തർപ്രദേശിൽ പുതിയ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമ്മു കശ്‌മീരിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 38 ആയി.

Read Also: കർണാടക വിഷയം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിളിച്ചു, തിരിച്ചുവിളിച്ച് കാര്യങ്ങൾ തിരക്കി അമിത് ഷാ

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത്. തമിഴ്‌നാട്ടിൽ ഇന്നുമാത്രം എട്ട് പുതിയ കേസുകൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ആകെ കേസുകൾ 196 ആയി. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് എട്ട് പേരാണ്. രാജ്യത്ത് ഇതുവരെ 34,931 രക്തസാംപിളുകളാണ് കോവിഡുമായി ബന്ധപ്പെട്ട് പരിശോധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിൽ ഇന്നുമാത്രം 21 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് വൈറസ് പകർന്നു, ഇതിൽ ഒരാൾ എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകനാണ്.

Read Also: എക്കാലത്തെയും മികച്ച ഐപിഎൽ ടീമിന്റെ ‘തല’ ധോണി തന്നെ: വസീം ജാഫർ

201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook