ന്യൂഡൽഹി: ഒറ്റദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 16,000 ത്തിനടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,968 കോവിഡ് രോഗികൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ദിനംപ്രതി രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. രോഗികളുടെ എണ്ണം അതിവേഗം വർധിക്കുമ്പോഴും മരണനിരക്ക് പിടിച്ചുനിർത്താൻ സാധിക്കുന്നത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 465 ആണ്.
Read Also: സമൂഹവ്യാപനഭീതി; തിരുവനന്തപുരത്ത് ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങൾ, ലംഘിച്ചാൽ നടപടി
ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. ഇന്നത്തെ രോഗികൾ അടക്കം ആകെ കോവിഡ് രോഗികൾ 4,56,183 ആയി. ആകെ മരണസംഖ്യ 14,476 ആയി. 2,58,685 പേർക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. രോഗമുക്തരുടെ നിരക്കും ഇന്ത്യയ്ക്ക് ആശ്വാകരമാണ്.
Read Also: ഫുട്ബോൾ ലോകത്തെ ‘മിശിഹ’; മെസിയുടെ ഉയിർത്തെഴുന്നേൽപ്പുകൾ
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 93,53,735 ആയി. ഇതിൽ 50,41,711 പേർ രോഗമുക്തരായി. കോവിഡ് ബാധിതരിൽ ഇതുവരെ 4,79,805 പേർ മരണത്തിന് കീഴടങ്ങി. 38,32,219 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. യുഎസിലും ബ്രസീലിലുമാണ് കോവിഡ് മഹാമാരി ഏറ്റവും വിനാശം വിതച്ചത്. യുഎസിൽ കോവിഡ് ബാധിച്ച് 1,23,473 പേർ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 24,24,168 ആയി ഉയർന്നു. 10,20,381 പേരാണ് രോഗമുക്തരായത്. 12,80,314 േപർ ചികിത്സയിൽ തുടരുകയാണ്.