scorecardresearch
Latest News

കോവിഡ്-19: ആഗോളതലത്തിൽ മരണ സംഖ്യ 1.14 ലക്ഷം കടന്നു

ഇതോടകം 210 രാജ്യങ്ങളിലായി 1,849,382 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 69,540 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു

കോവിഡ്-19: ആഗോളതലത്തിൽ മരണ സംഖ്യ 1.14 ലക്ഷം കടന്നു

വാഷിങ്ടൺ: ആഗോളതലത്തിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1.14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,274 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,053 ആയി ഉയര്‍ന്നു.

ഇതിനോടകം 210 രാജ്യങ്ങളിലായി 1,849,382 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 69,540 പേര്‍ക്ക് കോവിഡ്-19 ബാധിച്ചു. ഇതില്‍ 25,568 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്തില്‍ കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്.

Read More: ഈ നാട് അഭിമാനം; കൊറോണയെ അതിജീവിച്ച മുഹമ്മദ് ഫറാസ് പറയുന്നു

അമേരിക്കയില്‍ ഇതിനോടകം 21,991 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 5,58,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച മാത്രം 1,414 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. 9,385 പേരാണ് ന്യൂയോര്‍ക്കിൽ കോവിഡ് ബാധിച്ച് മരിച്ചത്.

രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ അമേരിക്ക കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്. ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യയന വര്‍ഷം മുഴുവന്‍ അടച്ചിടാന്‍ തീരുമാനിച്ചു.

ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരത്തോട്‌ അടുക്കുന്നു. ഇതുവരെ 19,899 പേരാണ് ഇറ്റലിയില്‍ മരിച്ചത്. എന്നാൽ മുന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഈസ്റ്റര്‍ ദിനത്തില്‍ ഇറ്റലിയിലേത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 431 പേരാണ്. 4092 പേര്‍ക്ക്
ഞായറാഴ്ച ഇറ്റലിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,56,363 ആയി. ഇതുവരെ 34,211 പേരാണ് ഇറ്റലിയില്‍ രോഗമുക്തി നേടിയത്.

യൂറോപ്യന്‍ രാജ്യങ്ങളായ സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും മരണസംഖ്യ ഉയരുകയാണ്. സ്‌പെയിന്‍ (17,209), ഫ്രാന്‍സ് (14,393) എന്നിങ്ങനെയാണ് ഇതുവരെ മരിച്ചവരുടെ എണ്ണം

ബ്രിട്ടണിലും മരണസംഖ്യ പതിനായിരം കടന്നു. ഞായറാഴ്ച ബ്രിട്ടണില്‍ 737 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 10,612 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഫ്രാൻസിൽ 315 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 death toll crosses 1 14 lakhs