ന്യൂഡല്‍ഹി: ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു. 210 രാജ്യങ്ങളിലായി 1,807,939 പേർക്ക് ഇതുവരെ രോഗബാധ കണ്ടെത്തിയെന്നാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. 1.12 ലക്ഷം പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. യുഎസിലാണ് ഏറ്റവും കൂടുതൽ രോഗികൾ.
542,023 കോവിഡ് ബാധിതർ യുഎസിലുള്ളതായാണ് കോവിഡ് ട്രാക്കറിൽ നിന്നുള്ള വിവരം. സ്പെയിനിൽ 166,019 പേർക്കും, ഇറ്റലിയിൽ 152, 271 പേർക്കും രോഗം കണ്ടെത്തി. ഫ്രാൻസിൽ 130,730 പേർക്കും ജർമനിയിൽ 125, 452 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ലോകത്താകെ ഒരു ദിവസത്തിനിടെ 1,08,504 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 26,991 കേസുകളും യുഎസിലാണ് സ്ഥിരീകരിച്ചത്. 4,01,500 പേര് മാത്രമാണ് ഇതുവരെ രോഗവിമുക്തി നേടിയത്.
Read Also: കോവിഡ്-19 ഭീഷണിയിൽ നിന്ന് പുറത്തുകടക്കുന്ന ചെെനയിൽ ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചത് 100 ഓളം കേസുകൾ
യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. ഇറ്റലിയിൽ19,468 പേരും സ്പെയിനിൽ 16,972 പേരും ഫ്രാൻസിൽ 13,832 പേരും കോവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 657 കോവിഡ് ബാധിതരാാണ് ഒരു ദിവസത്തിനിടെ ബ്രിട്ടണിൽ മരിച്ചുത്. 79885 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. യുഎസിൽ ന്യൂയോർക്ക് നഗരത്തിൽ മാത്രം 6367 പേർ മരിച്ചു.
ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 8447 ഏഴായി ഉയർന്നു. 274 പേർ ഇതുവരെ രോഗം ബാധിച്ചു മരിച്ചു. 716 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ 909 കേസുകളും 34 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ്-19 വ്യാപനം തടയുന്നതിനായി സ്വീകരിച്ച നടപടികൾ പെട്ടെന്ന് പിൻവലിച്ചാൽ വൈറസിന്റെ രണ്ടാം വരവിന് സാധ്യതയുണ്ടെന്ന് സർക്കാരുകൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “നിയന്ത്രണങ്ങൾ നീക്കുന്നത് വൈറസിന്റെ മാരകമായ പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാം,” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Read More: കോവിഡ്-19: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയവ എന്തൊക്കെ? അറിഞ്ഞിരിക്കാം
“മറ്റുള്ളവരെ പോലെ നിയന്ത്രണങ്ങൾ എടുത്തുകളയാൻ ലോകാരോഗ്യ സംഘടന ആഗ്രഹിക്കുന്നു. അതേസമയം, നിയന്ത്രണങ്ങൾ വേഗത്തിൽ നീക്കുന്നത് മാരകമായ പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാം. സാഹചര്യത്തെ ശരിയായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മുന്നോട്ടുള്ള വഴി അപകടകരമാണ്,” വൈറസ് വ്യാപനം പൂർണമായും തടയുന്നതു വരെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് കൂടുതല്‍ നാശത്തിലേക്ക് വഴിവച്ചേക്കും. ആഫ്രിക്കയില്‍ കോവിഡ് പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.