കൊറോണ വെെറസിന്റെ ഉത്ഭവം വുഹാനോ? ചില പഠനങ്ങൾ

വെെറസിനെ ‘ചെെനീസ് വെെറസ്’ എന്നു വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം നേരത്തെ ഏറെ വിവാദമായിരുന്നു

coronavirus, കൊറോണ വൈറസ്, coronivurs death toll, കൊറോണ വൈറസ് മരണ സംഖ്യ, disneyland shut, coronavirus death toll china, coronavirus in india, coronavirus symptoms, coronavirus causes, World news, Indian Express, iemalayalam, ഐഇ മലയാളം
A security guard closes a gate at the Sihui Long Distance Bus Station in Beijing after the city has stoped inter-province buses services as the country is hit by an outbreak of the new coronavirus, January 26, 2020. REUTERS/Thomas Peter

വുഹാൻ: ചെെനയിലെ വുഹാനിൽ നിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ വെെറസ് ലോകമൊട്ടാകെ ഭീതി പരത്തുകയാണ്. ദിനംപ്രതി കൊറോണ വെെറസ് ബാധമൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ആദ്യം ചെെനയായിരുന്നു കൊറോണ വെെറസ് ബാധമൂലം ഏറ്റവും പ്രതിരോധത്തിലായത്. എന്നാൽ, പിന്നീട് ഓരോ ദിവസങ്ങൾ കഴിയുംതോറും വെെറസ് വ്യാപനം നിയന്ത്രണാതീതമായി. ഇപ്പോൾ ലോകരാജ്യങ്ങളെല്ലാം കൊറോണയെ പ്രതിരോാധിക്കാനുള്ള പ്രയത്‌നത്തിലാണ്.

അതിനിടയിലാണ് കൊറോണ വെെറസ് ചെെനയുടെ സൃഷ്‌ടിയാണെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ഉയർന്നത്. വെെറസിനെ ‘ചെെനീസ് വെെറസ്’ എന്നു വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം നേരത്തെ ഏറെ വിവാദമായിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന പഠനങ്ങൾ പറയുന്നത് കൊറോണ വെെറസ് ചെെനയിലെ വുഹാനിൽ നിന്നു പെട്ടന്ന് പൊട്ടിപ്പുറപ്പെട്ടതല്ല എന്നാണ്. വുഹാനിൽ കൊറോണ വെെറസ് വ്യാപിക്കുന്നതിനു വർഷങ്ങൾക്കു മുൻപേ, അല്ലെങ്കിൽ ദശകങ്ങൾക്കു മുൻപേ തന്നെ ഇങ്ങനെയൊരു വെെറസ് ബാധ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. നാച്വർ മെഡിസിൻ ജേണലിലാണ് ഇങ്ങനെയൊരു കണ്ടെത്തലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

Read Also: കോവിഡ്-19: ‘എ’ രക്തഗ്രൂപ്പുകാർക്ക് അതിവേഗം ബാധിച്ചേക്കാം, ‘ഒ’ ഗ്രൂപ്പുകാർക്ക് പ്രതിരോധശേഷി കൂടുമെന്നും പഠനം

ചെെനയിലെ വുഹാൻ പ്രവിശ്യയിൽ വെെറസ് കണ്ടെത്തുന്നതിനു മുൻപേ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള ഒന്നായി കൊറോണ വെെറസ് ഉള്ളതായി ജേണലിൽ പറയുന്നു. ദശകങ്ങൾക്കു മുൻപുതന്നെ കൊറോണ വെെറസ് നിലനിന്നിരുന്നതായും പഠനത്തിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര ശാസ്ത്ര സംഘമാണ് ജേണൽ തയ്യാറാക്കിയിരിക്കുന്നത്. ഓസ്ട്രേലിയ, ബ്രിട്ടൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞൻമാരുടെ സംഘമാണ് ജേണലിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“ക്രമേണ പരിണാമപരമായ മാറ്റങ്ങളുടെ ഫലമായി വർഷങ്ങളായി അല്ലെങ്കിൽ ഒരുപക്ഷേ പതിറ്റാണ്ടുകളായി കൊറോണ വെെറസ് ഭൂമിയിലുണ്ട്. കാലാന്തരത്തിൽ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനും ഗുരുതരമായതും പലപ്പോഴും ജീവന് ഭീഷണിയാകുന്നതുമായ രോഗങ്ങൾ ഉണ്ടാക്കാനുള്ള പ്രാപ്‌തി നേടി” യുഎസ് നാഷണൽ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടർ ഡോ.ഫ്രാൻസിസ് കോളിൻസ് ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലഭ്യമായ ജീനോം സീക്വൻസ് ഡാറ്റ താരതമ്യം ചെയ്യുന്നതിലൂടെ, സാർക് വെെറസ് ബാധയും കോവിഡും ഉത്ഭവിച്ചത് സ്വാഭാവിക പ്രക്രിയകളിലൂടെയാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്ന് പ്രമുഖ ഗവേഷകനായ ക്രിസ്റ്റ്യൻ ആൻഡേഴ്‌സൺ പറഞ്ഞു. കഴിഞ്ഞ നവംബർ മുതൽ ഇറ്റലിയിൽ വിചിത്രമായ ഒരു ന്യുമോണിയ വരുമെന്ന് ഇറ്റാലിയൻ പ്രൊഫസർ ഗ്യൂസപ്പെ റെമുസി ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: ‘മുൻഷി’യ്ക്ക് പിന്നിലെ അറിയാക്കഥകൾ; അനിൽ ബാനർജി സംസാരിക്കുന്നു

ഇറ്റലിയിലെ ലോംബാർഡി മേഖലയിൽ കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിൽ അസാധാരണമായ ഒരു ന്യുമോണിയ പടർന്നുപിടിച്ചിരുന്നതായി പറയുന്നു. വുഹാൻ ചിത്രങ്ങളിൽ നിറയും മുൻപേ ഇറ്റലിയിലെ ലോംബാർഡിയിൽ വെെറസ് ബാധ ഉണ്ടായിരുന്നതായും ശാസ്ത്രജ്ഞൻമാരുടെ പഠനങ്ങളിൽ പറയുന്നു.

കൊറോണ വെെറസുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകി ഇന്ത്യയിലെ ചെെനീസ് എംബസി വക്‌താവ് ജി റോങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊറോണ വെെറസിനെ ചെെന സൃഷ്‌ടിച്ചതാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവരുടെ പ്രസ്‌താവനകളെ ജി റോങ് തള്ളി. കൊറോണ വെെറസിനെ സൃഷ്‌ടിക്കുകയോ, മനപ്പൂർവം ലോകത്തെമ്പാടും വെെറസ് പരത്താൻ ശ്രമിക്കുകയോ ചെെന ചെയ്‌തിട്ടില്ലെന്ന് ജി റോങ് പറഞ്ഞു. ‘ചെെനീസ് വെെറസ്’, ‘വുഹാൻ വെെറസ്’ തുടങ്ങിയ വിശേഷണങ്ങൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ലോകരാജ്യങ്ങൾ ശ്രദ്ധിക്കേണ്ടത് കൊറോണ വെെറസിനോടുള്ള ചെെനയുടെ അതിവേഗ പ്രതികരണത്തെയാണ്. വെെറസിന്റെ പേരിൽ ചെെനയെ കുറ്റപ്പെടുത്താതെ അതിനെതിരെ അതിവേഗം പോരാടുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ചെെന ഇന്ത്യയ്‌ക്കൊപ്പം നിൽക്കും. ഇന്ത്യയുമായി എല്ലാ തരത്തിലും സഹകരിക്കും. ഇപ്പോള്‍ തന്നെ ഇരുരാജ്യങ്ങളും ആശയവിനിമയം തുടരുന്നുണ്ട്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. ഇന്ത്യയുടെ സഹകരണത്തിനു ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു,” ജി റോങ് പറഞ്ഞു.

Read Also: Explained: കോവിഡ്-19 ഭേദമായ വ്യക്തിയുടെ രക്തം ചികിത്സയ്ക്ക്‌; പ്രക്രിയ ഇങ്ങനെയാണ്‌

കൊറോണ വെെറസിനെ ചെെനയുമായി ബന്ധപ്പെടുത്തി പറഞ്ഞതിനെതിരെ ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിരുന്നു. വെെറസിനെ ചെെനയും വുഹാനുമായി ചേർത്തു പറയരുതെന്ന് ലോകാരോഗ്യസംഘടന നിർദേശിച്ചിരുന്നു. വെെറസ് വ്യാപനമുണ്ടായപ്പോൾ തന്നെ അത് ലോക രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാൻ ചെെനയിലെ ആരോഗ്യരംഗം കഷ്‌ടപ്പെട്ടതു മറക്കരുതെന്ന് ലോകാര്യോഗസംഘടന ഓർമിപ്പിച്ചിരുന്നു. വുഹാനിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ചൈനയാണ് വൈറസിന്റെ ഉറവിടമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ്-19 നെ ‘ചെെനീസ് വെെറസ്’ എന്നു ട്രംപ് വിശേഷിപ്പിച്ചത് നേരത്തെ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെ യുഎസ് മാധ്യമങ്ങളെ ചെെന വിലക്കിയതായി വാർത്തകൾ പുറത്തുവന്നു. പ്രമുഖ യുഎസ് മാധ്യമങ്ങളായ ന്യൂയോർക് ടെെംസ്, വാഷിങ്‌ടൺ പോസ്റ്റ്, വാൾ പോസ്റ്റ് എന്നിവയെയാണ് ചെെന വിലക്കിയത്. “വെെറസ് ചെെനയിൽ നിന്നാണ് വന്നത്. ഇതിൽ നിന്നു തന്നെ കാര്യം കൃത്യമാണ്.” ഇതായിരുന്നു ട്രംപിന്റെ വിവാദ പരാർമശം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 china wuhan evolution study

Next Story
ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനം: റിപ്പോര്‍ട്ട് തേടി സുപ്രീം കോടതിcorona virus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com