Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

ഇത് ഞങ്ങൾ സൃഷ്‌ടിച്ചതല്ല; കൊറോണ വെെറസിനെ പറ്റി ചെെന

‘ചെെനീസ് വെെറസ്’, ‘വുഹാൻ വെെറസ്’ തുടങ്ങിയ വിശേഷണങ്ങൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കൊറോണ വെെറസുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകിയ ഇന്ത്യയിലെ ചെെനീസ് എംബസി വക്‌താവ് ജി റോങ്. കൊറോണ വെെറസിനെ ചെെന സൃഷ്‌ടിച്ചതാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവരുടെ പ്രസ്‌താവനകളെ ജി റോങ് തള്ളി. കൊറോണ വെെറസിനെ സൃഷ്‌ടിക്കുകയോ, മനപ്പൂർവം ലോകത്തെമ്പാടും വെെറസ് പരത്താൻ ശ്രമിക്കുകയോ ചെെന ചെയ്‌തിട്ടില്ലെന്ന് ജി റോങ് പറഞ്ഞു. ‘ചെെനീസ് വെെറസ്’, ‘വുഹാൻ വെെറസ്’ തുടങ്ങിയ വിശേഷണങ്ങൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ലോകരാജ്യങ്ങൾ ശ്രദ്ധിക്കേണ്ടത് കൊറോണ വെെറസിനോടുള്ള ചെെനയുടെ അതിവേഗ പ്രതികരണത്തെയാണ്. വെെറസിന്റെ പേരിൽ ചെെനയെ കുറ്റപ്പെടുത്താതെ അതിനെതിരെ അതിവേഗം പോരാടുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ചെെന ഇന്ത്യയ്‌ക്കൊപ്പം നിൽക്കും. ഇന്ത്യയുമായി എല്ലാ തരത്തിലും സഹകരിക്കും. ഇപ്പോള്‍ തന്നെ ഇരുരാജ്യങ്ങളും ആശയവിനിമയം തുടരുന്നുണ്ട്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. ഇന്ത്യയുടെ സഹകരണത്തിനു ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു,” ജി റോങ് പറഞ്ഞു.

Read Also: നമുക്ക് ഒന്നിച്ച് പോരാടാം; മൂന്ന് കോടി ബിസ്‌കറ്റ് പാക്കറ്റുകൾ സൗജന്യമായി നൽകുമെന്ന് പാർലെ ജി

കൊറോണ വെെറസിനെ ചെെനയുമായി ബന്ധപ്പെടുത്തി പറഞ്ഞതിനെതിരെ ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിരുന്നു. വെെറസിനെ ചെെനയും വുഹാനുമായി ചേർത്തു പറയരുതെന്ന് ലോകാരോഗ്യസംഘടന നിർദേശിച്ചിരുന്നു. വെെറസ് വ്യാപനമുണ്ടായപ്പോൾ തന്നെ അത് ലോക രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാൻ ചെെനയിലെ ആരോഗ്യരംഗം കഷ്‌ടപ്പെട്ടതു മറക്കരുതെന്ന് ലോകാര്യോഗസംഘടന ഓർമിപ്പിച്ചിരുന്നു. വുഹാനിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ചൈനയാണ് വൈറസിന്റെ ഉറവിടമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ്-19 നെ ‘ചെെനീസ് വെെറസ്’ എന്നു ട്രംപ് വിശേഷിപ്പിച്ചത് നേരത്തെ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെ യുഎസ് മാധ്യമങ്ങളെ ചെെന വിലക്കിയതായി വാർത്തകൾ പുറത്തുവന്നു. പ്രമുഖ യുഎസ് മാധ്യമങ്ങളായ ന്യൂയോർക് ടെെംസ്, വാഷിങ്‌ടൺ പോസ്റ്റ്, വാൾ പോസ്റ്റ് എന്നിവയെയാണ് ചെെന വിലക്കിയത്. “വെെറസ് ചെെനയിൽ നിന്നാണ് വന്നത്. ഇതിൽ നിന്നു തന്നെ കാര്യം കൃത്യമാണ്.” ഇതായിരുന്നു ട്രംപിന്റെ വിവാദ പരാർമശം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 china didnt create or transmit virus official says

Next Story
നമുക്ക് ഒന്നിച്ച് പോരാടാം; മൂന്ന് കോടി ബിസ്‌കറ്റ് പാക്കറ്റുകൾ സൗജന്യമായി നൽകുമെന്ന് പാർലെ ജി
The moderation of comments is automated and not cleared manually by malayalam.indianexpress.com