scorecardresearch

രാജ്യത്ത് പൊതുഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി

സമ്പൂർണ അടച്ചുപൂട്ടൽ ഇനിയും ദീർഘകാലം തുടരാൻ സാധിക്കില്ലെന്നാണ് കേന്ദ്ര വിലയിരുത്തൽ

coronavirus, കൊറോണ വൈറസ്, ഇന്ത്യയിൽ ലോക്ക്ഡൗണ്‍, coronavirus india lockdown, pm modi india lockdown, essential services, food suppy, indian express news, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്ത് പൊതുഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം. പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുകയാണെന്നും അതിനായുള്ള മർഗരേഖ ഉടൻ തയ്യാറാക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. സാമൂഹിക അകലം പാലിച്ചും ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചാണ് കേന്ദ്രം ആലോചിക്കുന്നതെന്നും അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മാർഗനിർദേശങ്ങൾ പുറത്തിറക്കുക എന്നും ഗഡ്‌കരി വ്യക്തമാക്കി.

“ആളുകളെ കൂടുതൽ ബോധവാൻമാരാക്കി വേണം പൊതുഗതാഗതം അടക്കമുള്ള കാര്യങ്ങളിൽ സാധാരണ നിലയിലാക്കാൻ. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം. ഹാൻഡ് വാഷ്, സാനിറ്റെെസർ, മുഖാവരണം എന്നിവയുടെ പ്രധാന്യം ജനങ്ങൾ മനസിലാക്കണം. ബസിലും കാറിലും അടക്കം എല്ലാ സ്വകാര്യ വാഹനങ്ങളിലും ഇതെല്ലാം കർശനമാക്കണം. പൊതുഗതാഗതത്തിൽ ആശ്രയിച്ചു ജീവിക്കുന്നവർക്കായി സർക്കാർ എല്ലാ സഹായങ്ങളും നൽകും. ഇങ്ങനെയൊരു കഠിന സമയത്തിലൂടെ കടന്നു പോകുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ മോശമാകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയും ധനമന്ത്രിയുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.” ഗഡ്‌കരി പറഞ്ഞു.

Read Also: ആശങ്കയ്ക്ക് വിരാമമായി; ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാളെ തിരിച്ചെത്തും

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ, സമ്പൂർണ അടച്ചുപൂട്ടൽ ഇനിയും ദീർഘകാലം തുടരാൻ സാധിക്കില്ലെന്നാണ് കേന്ദ്ര വിലയിരുത്തൽ. അടച്ചുപൂട്ടൽ തുടരും തോറും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമാകുമെന്നതിനാലാണ് സാമൂഹിക അകലം പാലിച്ചുതന്നെ പൊതുഗതാഗതം അടക്കം പുനഃസ്ഥാപിക്കാനുള്ള ആലോചന നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 111 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് വെെകീട്ട് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 49,391 ആയി.

രാജ്യത്ത് മൂന്ന് സോണുകളായി തിരിച്ചാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത്. റെഡ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും യാതൊരു ഇളവുകളും കേന്ദ്രം നൽകിയിട്ടില്ല. ഗ്രീൻ, ഓറഞ്ച് സോണുകളിൽ മാത്രമാണ് ഇളവുകൾ നൽകുന്നത്. രാജ്യത്തിലേക്ക് നാളെ മുതൽ പ്രവാസികൾ എത്തി തുടങ്ങും. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് മറ്റ് രാജ്യങ്ങളിൽ കുടുങ്ങി പോയവരെ തിരിച്ചെത്തിക്കാൻ പ്രത്യേക സജ്ജീകരണങ്ങളാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 centre says public transport may resume soon with guidelines