/indian-express-malayalam/media/media_files/uploads/2020/04/covid-2.jpg)
ന്യഡൽഹി: പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിയ്ക്കയ്ക്കും ബ്രസീലിനും തൊട്ടു പിന്നിൽ ഇന്ത്യ. ഏറ്റവുമധികം വേഗത്തിൽ കോവിഡ് പടരുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. തുടർച്ചയായ ആറാം ദിവസവും പതിനായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,60,000 കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9987 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 266 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 7466 ആയി. രോഗമുക്തി നേടിയവർ ഒരു ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്.
Read More: നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. സംസ്ഥാനത്ത് ഇതുവരെ 907 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം അവസാനത്തോടെ ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനെ മറികടന്ന് മുംബൈയിൽ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കോവിഡ് രോഗികളുടെ എണ്ണം മുംബൈയില്‍ 51,000 കടന്നു. വുഹാനിലേക്കാളും 700 രോഗികള്‍ കൂടുതല്‍.
വുഹാനില്‍ 50,333 കേസുകളും 3,869 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ ആകെ 51,100 പേരാണ് കോവിഡ് രോഗികളായത്. ഇതുവരെ 1,760 പേര്‍ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്ര കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ 90,000 ല്‍ അധികം കേസുകളാണ് ഉണ്ടായത്. ചൈനയില്‍ ഇത് 84,000 ന് മുകളിലാണ്. ഇന്നത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് 90,787 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം സംസ്ഥാനത്ത് 2,259 പേര്‍ക്ക് കോവിഡ് കണ്ടെത്തി. ചൊവ്വാഴ്ച 120 പേര്‍ കോവിഡ് ബാധിച്ച് മരിക്കുയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,289 ആയി.
അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 7,316,944 ആയി. മരണ സംഖ്യ 413,627, രോഗമുക്തി നേടിയവരുടെ എണ്ണം 3,602,502ഉം ആയി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.