Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കോവിഡ്-19: 24 മണിക്കൂറിനിടെ 40 മരണം, നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ സ്ഥിതി രൂക്ഷമാകുമായിരുന്നു എന്ന് ആരോഗ്യമന്ത്രാലയം

മഹാരാഷ്ട്രയിൽ മാത്രം 1,666 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19, pinarayi vijayan, kerala cm, chief minister, പിണറായി വിജയൻ, പിണറായി, മുഖ്യമന്ത്രി, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. കഴിഞ്ഞ ഒരു ആഴ്‌ചയ്‌ക്കിടയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40 മരണങ്ങൾ റിപ്പോർട്ടു ചെയ്‌തു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 242 ആയി എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1035 പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,529 ആയി. രാജ്യത്ത് നേരത്തെ നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ ഏപ്രിൽ 30 വരെ തുടരണമെന്നാണ് മിക്ക സംസ്ഥാനങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ നടപ്പിലാക്കിയത് ഏറെ ഫലവത്തായി എന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. അടച്ചുപൂട്ടൽ നടപ്പിലാക്കിയില്ലായിരുന്നെങ്കിൽ ഇതിനോടകം 45,000 പേർക്ക് കോവിഡ് ബാധിക്കുമായിരുന്നു എന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണവും കൊണ്ടുവന്നില്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണം രണ്ട് ലക്ഷം ആയേനെ എന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി.

Read Also: Easter 2020: പ്രിയപ്പെട്ടവര്‍ക്ക് നേരാം ഈസ്റ്റര്‍ ആശംസകള്‍

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ മാത്രം 1,666 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 911 പേർക്കും ഡൽഹിയിൽ 903 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ ജില്ലയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കംമൂലം രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 19 പേർ രോഗമുക്തരായി. 19 പേരുടെ ഫലം നെഗറ്റീവ് ആയ വിവരം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read Also: കോവിഡ്-19: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയവ എന്തൊക്കെ? അറിഞ്ഞിരിക്കാം 

കേന്ദ്രത്തിൽ നിന്നു ഒരു തീരുമാനമാകും മുൻപ് തന്നെ രാജ്യത്തെ നാല് സംസ്ഥാനങ്ങൾ അടച്ചുപൂട്ടൽ നടപടി ഏപ്രിൽ 30 വരെ തുടരാൻ തീരുമാനിച്ചു. ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടൽ ഏപ്രിൽ 30 വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ ചെറുക്കാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് സംസ്ഥാനത്തെ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി വിവരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 40 deaths in 24 hours latest news

Next Story
കോവിഡ്-19: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയവ എന്തൊക്കെ? അറിഞ്ഞിരിക്കാം 
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express