ബ്രിട്ടനിൽ കോവിഡ് ബാധിച്ച് 13 വയസ്സുള്ള കുട്ടി മരിച്ചു; സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ

കോവിഡ് വെെറസ് ബാധയെ തുടർന്ന് ബ്രിട്ടൻ കനത്ത ജാഗ്രതയിലാണ്

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, malappuram, മലപ്പുറം, saudi arabia, സൗദി അറേബ്യ, iemalayalam, ഐഇ മലയാളം

ലണ്ടൻ: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് ബ്രിട്ടനിൽ 13 വയസ്സുള്ള ആൺകുട്ടി മരിച്ചു. ലണ്ടൻ ഹോസ്‌പിറ്റൽ ട്രസ്റ്റ് തന്നെയാണ് കുട്ടി മരിച്ച വിവരം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.

ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ മരണം. കോവിഡ് ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്‌ചയാണ് കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. വെള്ളിയാഴ്‌ചയാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read Also: Covid-19 Live Updates: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 1,238; മരണം 35

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നിയതിനു പിന്നാലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് രോഗലക്ഷണങ്ങൾ കുട്ടി കാണിച്ചിരുന്നു. പെട്ടെന്നാണ് ആരോഗ്യസ്ഥിതി മോശമായതെന്നും കുട്ടിയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ ബിബിസിയോട് പറഞ്ഞു.

കോവിഡ് വൈറസ് ബാധയെ തുടർന്ന് ബ്രിട്ടൻ കനത്ത ജാഗ്രതയിലാണ്. യുകെയിൽ 25,000 ത്തിലേറെ ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 1,789 പേരാണ് കോവിഡ് ബാധിച്ച് യുകെയിൽ മരിച്ചത്. ഇന്നലെ മാത്രം യുകെയിൽ മരിച്ചവരുടെ എണ്ണം 381 ആണ്. യൂറോപ്പിലാണ് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത്.

അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ദിനംപ്രതി മരണസംഖ്യ വർധിക്കുന്നത് ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്‌ത്തുന്നു. വരുന്ന രണ്ട് ആഴ്‌ചക്കാലം ഏറ്റവും വിഷമകരമായ സമയമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് ആവർത്തിച്ചു. നിലവിലെ സ്ഥിതി വളരെ മോശമാണ് അമേരിക്കയിൽ. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതാണ് പ്രധാന കാരണം. ബ്രസീലിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രകൾ പൂർണ്ണമായി വിലക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് അമേരിക്ക.

Read Also: ദാദയോളം പ്രിയപ്പെട്ട നായകനില്ല, ധോണിയും കോഹ്‌ലിയും അത്ര പോര: യുവരാജ് സിങ്

അതേസമയം, വൈറ്റ് ഹൗസ് വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയിൽ കോവിഡ് ബാധിച്ച് ചുരുങ്ങിയത് ഒരു ലക്ഷം പേർ മരിക്കാൻ സാധ്യതയുള്ളതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതായി ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മരണസംഖ്യ 2,40,000 വരെ ആകാനുള്ള സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 13 year old boy dies says london hospital trust

Next Story
പ്രമുഖ വൈറോളജിസ്റ്റ് ഗീതാ റാംജി കൊറോണ വൈറസ് ബാധിച്ച് മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com