മുംബൈ: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ 50 ജയിലുകളിലായി കഴിയുന്ന 36,000 തടവുകാരിൽ നിന്ന് മൂന്നിലൊന്നായ 11,000 പേരെ വരും ദിവസങ്ങളിൽ ജയിൽ വകുപ്പ് മോചിപ്പിക്കുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യാഴാഴ്ച വൈകുന്നേരം അറിയിച്ചു.

ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെയാണ് മോചിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. വിചാരണ തടവുകാരേയും മോചിപ്പിക്കും.

പുറത്തിറങ്ങുന്നവരിൽ വലിയൊരു വിഭാഗം വിചാരണ തടവുകാരാണെന്നും മുൻകാലങ്ങളിൽ പരോളും ഫർലോഗും ലഭിച്ച കുറ്റവാളികൾക്കും അടിയന്തര പരോളിന് അർഹതയുണ്ടെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഭീകരവാദം, വലിയ സാമ്പത്തിക തട്ടിപ്പുകൾ എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ പരോളിന് അർഹരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്കൊഴിവാക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗത്തിന് ശേഷമാണ് ഈ അളവുകോലുകൾ തയ്യാറാക്കിയത്.

തടവുകാരെ ആദ്യം 45 ദിവസത്തേക്ക് പരോളിൽ വിട്ടയയ്ക്കുമെന്നും, പിന്നീടും 1897 ലെ എപ്പിഡെമിക് ഡിസീസ് ആക്റ്റ് പ്രാബല്യത്തിൽ തുടരുകയാണെങ്കിൽ ഇത് 30 ദിവസം കൂടി നീട്ടിനൽകുമെന്നും ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“നിലവിൽ സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന നിയമം അനുസരിച്ച് വിജ്ഞാപനം പുറത്തിറക്കിയ ശേഷമായിരിക്കും ഇത് നടപ്പാക്കുക. നിയമം പിൻവലിച്ചുകഴിഞ്ഞാൽ, തടവുകാരെ ജയിലിൽ തിരിച്ചെത്തും. സാങ്കേതികമായ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കുകയും പിന്നീട് തടവുകാരെ അതത് കോടതികൾക്ക് മുന്നിൽ ഹാജരാക്കുകയും പിന്നീട് അവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്യും. നടപടിക്രമത്തിന് ഒരാഴ്ച സമയമെടുക്കും,” ഉദ്യോഗസ്ഥർ പറഞ്ഞു.

Read in English: 11,000 prisoners to be released in Maharashtra amid COVID-19 prevention measures

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook