വാഷിങ്ടൺ ഡിസി: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 62,62,805 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 3,73,855 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. കോവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 30.42 ലക്ഷം രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 53000 ത്തിലേറെ പേരുടെ ആരോഗ്യനില ഗുരുതരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കോവിഡ് ബാധിച്ച് ലോകത്ത് 3200 പേര്. രോഗബാധയിലും മരണസംഖ്യയിലും അമേരിക്ക തന്നെയാണ് മുന്നിൽ. അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,06,190 ആയി. ഇതുവരെ 18,37,165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,41,387 പേര് രോഗത്തെ അതിജീവിച്ചപ്പോള്‍ 11,89,588 രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 20,345 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 633 മരണവും റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയിൽ ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ന്യൂയോര്‍ക്കാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 379,902. മരണം 29,918. നിലവില്‍ 283,382 പേര് ചികിത്സയിലുണ്ട്. ന്യൂജേഴ്സിയില്‍ മരണം 11,711. രോഗം ബാധിച്ചവര്‍ 161,764. ചികിത്സയിലുള്ളവര്‍ 132,407.
കോവിഡ് ബാധിതരില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30,000 ത്തിലേക്ക് അടുക്കുന്നു.
ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 5000 പിന്നിട്ടു.
മറ്റ് രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം
റഷ്യ-4,05,843, സ്പെയിന്-2,86,509, ബ്രിട്ടന്-2,74,762, ഇറ്റലി- 2,32,997, ഇന്ത്യ-1,90,609, ഫ്രാന്‍സ്- 1,88,882, ജര്‍മനി- 1,83,494, പെറു-1,64,476, തുര്‍ക്കി-1,63,942, ഇറാന്-1,51,466, ചിലി-99,688, കാനഡ-90,947, മെക്സിക്കോ- 90,664, സൗദി അറേബ്യ- 85,261, ചൈന-83,017, പാക്കിസ്ഥാന്- 69,496, ബെല്‍ജിയം- 58,381, ഖത്തര്‍- 56,910.
മേല്പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം
റഷ്യ-4,693, സ്പെയിന്-27,127, ബ്രിട്ടന്-38,489, ഇറ്റലി- 33,415, ഇന്ത്യ-5,408, ഫ്രാന്‍സ്- 28,802, ജര്‍മനി- 8,605, പെറു-4,506, തുര്‍ക്കി-4,540, ഇറാന്-7,797, ചിലി-1,054, കാനഡ-7,295, മെക്സിക്കോ- 9,930, സൗദി അറേബ്യ- 503, ചൈന-4,634, പാക്കിസ്ഥാന്- 1,483, ബെല്‍ജിയം- 9,467, ഖത്തര്‍- 38.