മദ്യപാനികള്‍ കൈയൊഴിഞ്ഞു, കൊറോണ ബിയറിന്റെ വില്‍പനയിടിഞ്ഞു

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്.

Corona Virus, കൊറോണ വൈറസ്, Corona Beer, കൊറോണ ബീര്‍

ലണ്ടൻ: കൊറോണ വൈറസ് പടരുന്നതിനിടെ കൊറോണ ബിയർ കമ്പനിക്ക് കോടികളുടെ നഷ്ടം. ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടശേഷമാണ് കമ്പനിക്ക് ദുർഗതി വന്നുതുടങ്ങിയത്. 10 വര്‍ഷത്തിനിടെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്.

ബഡ് വൈസര്‍, സ്റ്റെല്ലാ ആര്‍ട്ടോയിസ്, ബെക്ക് തുടങ്ങിയ പ്രശസ്തമായ ബിയർ ബ്രാന്‍ഡുകളുടെ ഉടമകളായ അന്‍ഹോയ്‌സര്‍ ബുഷാണ് കൊറോണയുടെയും ഉടമകള്‍. കഴിഞ്ഞ രണ്ട് മാസമായി കമ്പനിക്ക് 170 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ചാന്ദ്ര പുതുവര്‍ഷം പ്രമാണിച്ച് മികച്ച വില്‍പ്പന പ്രതീക്ഷിച്ചിരുന്നയിടത്താണ് തിരിച്ചടി.

നഷ്ടം കാരണം കമ്പനി സിഇഒയുടെ ബോണസ് വെട്ടിക്കുറയ്ക്കുകയും ഈ പാദത്തില്‍ പ്രതീക്ഷിക്കുന്ന ലാഭത്തില്‍ വന്‍ കുറവുണ്ടാകുമെന്ന് പ്രവചിക്കുകയും ചെയ്തു.

Read Also: കിരീടത്തിലേക്ക് കണ്ണുംനട്ട് ഇന്ത്യ; തലവേദനയായി മധ്യനിര

കൊറോണ വൈറസ് ബാധിക്കുന്നത് തടയുന്നതിനുവേണ്ടി ആളുകള്‍ ചൈനാക്കാര്‍ പുറത്തു പോകുന്നത് അവസാനിപ്പിച്ചതാണ് കമ്പനിക്ക് തിരിച്ചടിയായതെന്നാണ് കമ്പനി കരുതുന്നത്. ചൈനയിലെ രാത്രിജീവിതത്തെ ബാധിച്ചതു കാരണം ബാറുകളും റസ്റ്റോറന്റുകളും അടച്ചു. ഇത് ബിയർ വില്‍പ്പനയെയും ബാധിച്ചുവെന്ന് കമ്പനി സിഇഒ കാര്‍ലോസ് ബ്രിട്ടോ പറഞ്ഞു.

ഈ വര്‍ഷം 200 മില്ല്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്ന് ലോകത്തിലെ ഏറ്റവും വലിയ മദ്യ ഉല്‍പ്പാദകരായ ഡിയാഗോ ഈ ആഴ്ച അറിയിച്ചിരുന്നു. ലോകമെമ്പാടും 80,000-ല്‍ അധികം പേരെയാണു കൊറോണ വൈറസ് ബാധിച്ചത്. 2,700 പേര്‍ മരിച്ചു. ഇംഗ്ലണ്ടില്‍ 16 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus corona beer loss money

Next Story
‘ഞങ്ങളെ രാജ്യധര്‍മം പഠിപ്പിക്കേണ്ട’: കോണ്‍ഗ്രസിനോട് ബിജെപിdelhi, ഡല്‍ഹി, narendramodi, നരേന്ദ്രമോദി, congress, കോണ്‍ഗ്രസ്, amit sha, അമിത് ഷാ, bjp, ബിജെപി, home minister, ആഭ്യന്തരമന്ത്രി, prime minister പ്രധാനമന്ത്രി, delhi violence, ഡല്‍ഹി അക്രമം, sonia congress സോണിയ ഗാന്ധി, kapil sibal, കപില്‍ സിബല്‍, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com