ന്യൂഡൽഹി: രാജ്യത്തും കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. മാർച്ച് 19നും 31നും ഇടയിലുള്ള പരീക്ഷകളാണ് മാറ്റിവയ്ക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഇതൊടൊപ്പം എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും ജെഇഇ പരീക്ഷകളും പത്ത് ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

അക്കാദമിക് കലണ്ടറും പരീക്ഷ ക്രമവും പ്രധാനമാണെങ്കിലും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഓരോ വിദ്യാർഥികളുടെയും അവരുടെ അധ്യാപകരുടെയും മാതാപിതാക്കളുടെയും സുരക്ഷയെന്ന് എച്ചആർഡി സെക്രട്ടറി അമിത് ഖാരെ പറഞ്ഞു.

അതേസമയം, എസ്എസ്എൽസി പരീക്ഷയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേന്ദ്രനിര്‍ദേശം പാലിക്കണോയെന്നതില്‍ തീരുമാനമായില്ല. സര്‍വകലാശാല പരീക്ഷയിലും ആശയക്കുഴപ്പമുണ്ട്. മൂല്യനിര്‍ണയനടപടികളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook