/indian-express-malayalam/media/media_files/uploads/2020/04/covid-corona-1.jpg)
ന്യൂഡൽഹി: ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസ് ഇന്ത്യയിലും വ്യാപിക്കുകയാണ്. രാജ്യത്ത് ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക്ഡൗണാണ് രോഗം അൽപ്പമെങ്കിലും കൂടുതൽ ആളുകളിലേക്ക് പകരുന്നതിൽ നിന്ന് പിടിച്ചു നിർത്തിയത്. ഏപ്രിൽ 14ന് അവസാനിക്കുന്ന ലോക്ക്ഡൗണിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ കൂടുതൽ ആളുകളിൽ കോവിഡ് പരിശോധന നടത്താനാണ് സർക്കാർ തീരുമാനം. ഈ പരിശോധന ഫലങ്ങളായിരിക്കും ലോക്ക്ഡൗൺ നീട്ടണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സർക്കാരിനെ നയിക്കുക.
കഴിഞ്ഞ 24 മണിക്കൂറിൽ 508 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4789 ആയി. 124 പേർ മരണപ്പെട്ടപ്പോൾ 353 പേർ രോഗം മാറി ജീവിതത്തിലേക്ക് മടങ്ങിയെത്തി.
Also Read: കോവിഡ്-19: രാജ്യത്ത് ആയിരം രോഗബാധിതരുള്ള ആദ്യ സംസ്ഥാനമായി മഹാരാഷ്‌ട്ര, അതീവ ജാഗ്രത
"ഇന്ത്യയിൽ പകർച്ചവ്യാധിയുടെ ഭാവി നിർണയിക്കുന്ന നിർണായകമായ ആഴ്ചയാണ് ഇത്. നിലവിൽ നമ്മൾ വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലയെന്നതായിരുന്നു പ്രധാന വിമർശനം, എന്നാൽ അത് അങ്ങനെയായിരുന്നെങ്കിൽ മരണസംഖ്യ ഇത്രയും കുറവായിരിക്കില്ല. അതേസമയം പരിശോധന കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. രോഗത്തിന്റെ ഗതിയെക്കുറിച്ച് ഈ ആഴ്ചയോടെ കൃത്യമായ വിവരം ലഭിക്കുമെന്നാണ് കരുതുന്നത്," സർക്കാർ സ്രോതസുകൾ പറഞ്ഞു.
നിലവിൽ കോവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡം ഒരാളുടെ യാത്രവിവരവും സമ്പർക്കത്തലവും അനുസരിച്ചാണ്. ഒപ്പം രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവർത്തകർ, ആശുപത്രയിൽ പനി, ചുമ മുതലായ അസുഃഖങ്ങളാൾ ചികിത്സയിലുള്ളവർ, രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവർ എന്നിവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയക്കുന്നത്. ഇത് ഇങ്ങനെ തന്നെ തുടരും.
Also Read: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 13 ലക്ഷം പിന്നിട്ടു; മരണം 75,000
ഇന്ത്യൻ സെന്റർ മെഡിക്കൽ റിസേർച്ചിന്റെ നിർദേശ പ്രകാരം റാപ്പിഡ് ടെസ്റ്റ് നടത്തുക രാജ്യത്ത് ഹോട്ട്സ്പോട്ടുകളായി തിരഞ്ഞെടുക്കപ്പെട്ട തീവ്ര ബാധിത പ്രദേശങ്ങളിലായിരിക്കും. നിലവിൽ പ്രതിദിനം നടത്തുന്ന പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.