scorecardresearch

ഫെയ്സ് മാസ്കുകളിൽ കൊറോണ വൈറസിന് ഒരാഴ്ച വരെ തുടരാനാകുമെന്ന് പുതിയ പഠനം

ടിഷ്യു, പ്രിന്റിങ് പേപ്പറുകളിൽ മൂന്നു മണിക്കൂറോളം വൈറസ് തങ്ങിനിൽക്കുമെന്ന് പഠനത്തിൽ കണ്ടെത്തി

ടിഷ്യു, പ്രിന്റിങ് പേപ്പറുകളിൽ മൂന്നു മണിക്കൂറോളം വൈറസ് തങ്ങിനിൽക്കുമെന്ന് പഠനത്തിൽ കണ്ടെത്തി

author-image
WebDesk
New Update
face mask, ie malayalam

കൊറോണ വൈറസുകൾക്ക് ഒരാഴ്ച വരെ ഫെയ്സ് മാസ്കുകളുടെ പുറംഭാഗത്ത് തുടരാനാകുമെന്ന് പുതിയ പഠനം. യൂണിവേഴ്സിറ്റ് ഓഫ് ഹോങ്കോങ്ങിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനം 'ദി ലാൻസെറ്റ്' എന്ന മെഡിക്കൽ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. കറന്‍സി നോട്ടുകൾ, ടിഷ്യു പേപ്പറുകൾ, വസ്ത്രങ്ങൾ തുടങ്ങി എപ്പോഴും തൊടുന്ന വസ്തുക്കളിൽ വൈറസ് എത്ര സമയം നിലനിൽക്കുമെന്നതിനെക്കുറിച്ചായിരുന്നു പഠനം.

Advertisment

ടിഷ്യു, പ്രിന്റിങ് പേപ്പറുകളിൽ മൂന്നു മണിക്കൂറോളം വൈറസ് തങ്ങിനിൽക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. വസ്ത്രങ്ങൾ (കോട്ടൺ ലാബ് ജാക്കറ്റ് പോലുളളവ), തടിക്കഷ്ണം എന്നിവയിൽ രണ്ടാം ദിവസം വൈറസ് അപ്രത്യക്ഷമാകും. ബാങ്ക് നോട്ടുകൾ, ഗ്ലാസ് എന്നിവയിൽ 2-4 ദിവസവും, സ്റ്റെയിൻലെസ് സ്റ്റീൽ, പ്ലാസ്റ്റിക് എന്നിവയിൽ 4-7 ദിവസം വരെയും വൈറസ് നിലനിൽക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.

Read Also: കോവിഡ്-19: മരണം 74,000 കവിഞ്ഞു; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ജപ്പാൻ

ശസ്ത്രക്രിയ മാസ്ക്കുകളുടെ പുറം പാളിയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഏഴ് ദിവസത്തിന് ശേഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ''ശസ്ത്രക്രിയ മാസ്ക് ധരിക്കുമ്പോൾ മാസ്കിന് പുറത്ത് തൊടരുത് എന്നത് വളരെ പ്രധാനമാണ്, കാരണം നിങ്ങൾ കൈ കൊണ്ട് കണ്ണുകളിൽ സ്പർശിച്ചാൽ വൈറസ് നിങ്ങളുടെ കണ്ണുകളിലേക്ക് പകരാം'' ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് വൈറോളജിസ്റ്റിലെ മാലിക് പിയറിസ് സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞു.

Advertisment

പ്രതലങ്ങളിൽ വൈറസിന്റെ സാന്നിധ്യം അതിവേഗം കുറയുകയും ബ്ലീച്ച് പോലുള്ള ഗാർഹിക അണുനാശിനികൾ വൈറസിനെ തൽക്ഷണം നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനം തെളിയിച്ചു.

കൊറോണ വൈറസ് പകരുന്നത് ഒഴിവാക്കുന്നതിനും അതിന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ പരിഷ്കരിക്കാനും മെച്ചപ്പെടുത്താനും പുതിയ പഠനത്തിലെ കണ്ടെത്തലുകൾ സഹായിച്ചേക്കാം.

Read in English: New study shows coronavirus can stay on face masks for over a week

Corona Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: