ബെംഗളൂരു: കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ യാത്ര ചെയ്ത് തിരിച്ചെത്തിയ 150 പേർ കർണാടകയിൽ സൂക്ഷ്മ നിരീക്ഷണത്തിൽ. കർണാടക ആരോഗ്യ-കുടുംബക്ഷേമ സേവന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
“143 പേർ വീട്ടിൽ തന്നെ ഐസൊലേഷനിൽ ആണ്. ചൈനയിൽനിന്നുള്ള നാലുപേർ രാജ്യം വിട്ടു. മൂന്നുപേരെ കർണാടകയിലെ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും” ആരോഗ്യവകുപ്പ് അധികൃതർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More: ഷഹീൻ ബാഗ്: പൊതു വഴി അനിശ്ചിത കാലത്തേക്ക് തടയാനാകില്ലെന്ന് സുപ്രീം കോടതി
പകർച്ചവ്യാധിയുടെ ലക്ഷണങ്ങളുള്ള 104 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി കമ്യൂണിക്കബിൾ ഡിസീസസ് വിങ് ജോയിന്റ് ഡയറക്ടർ ഡി ജി പ്രകാശ് കുമാർ പറഞ്ഞു. “അവയിൽ 88 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലങ്ങൾ കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
15,651 യാത്രക്കാരെ ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പരിശോധനയ്കക്കു വിധേയമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നുപേർ മാത്രമാണ് ചൈനയിലെ വുഹാനിൽനിന്ന് എത്തിയത്.
#CoronaVirus: In Bengaluru, metro stations display public service announcements in a bid to help citizens avoid panic. “Contact 24/7 free health helpline number 104 for more info,” @cpronammametro display boards read. @IndianExpress pic.twitter.com/jCUccJh4Dh
— Ralph Alex Arakal (@ralpharakal) February 6, 2020
വൈറസിന്റെ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ 104 എന്ന നമ്പറിലോ അല്ലെങ്കിൽ ആരോഗ്യ അധികൃതരുമായി ബന്ധപ്പെടാൻ ആരോഗ്യ വകുപ്പ് പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
“ചൈനയിലേക്കും മറ്റ് വൈറസ് ബാധിത രാജ്യങ്ങളിലേക്കും അടുത്തിടെയുള്ള യാത്ര ചെയ്തിട്ടുള്ള ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിൽ, അവരെ വീട്ടിൽ ഐസൊലേഷനിൽ നിരീക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു,” എന്ന് ആരോഗ്യ വകുപ്പിന്റെ മാധ്യമ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ബെംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള പൊതു സ്ഥലങ്ങളിൽ ദിവസേന നിരവധി ജാഗ്രതാ-ബോൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. നേരത്തെ, കേരളത്തിൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് മംഗളൂരു, കൊഡാഗു, ചാമരാജനഗർ, മൈസുരു എന്നീ നാല് അതിർത്തി ജില്ലകളിൽ കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പരിശോധന നടത്തിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook