Latest News

കൊറോണ വെെറസ്: ഡൽഹിയിൽ രോഗലക്ഷണങ്ങളോടെ അഞ്ച് പേർ ആശുപത്രിയിൽ

നാല് പേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല

Corona Virus, China , Kerala

ന്യൂഡൽഹി: കൊറോണ വെെറസ് ബാധ ലക്ഷണങ്ങളോടെ അഞ്ച് പേരെ ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഫക്കെട്ട്, ജലദോഷം എന്നീ രോഗലക്ഷണങ്ങളോടെയാണ് അഞ്ച് പുരുഷൻമാരെ ഡൽഹി കന്റോൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ വെെറസ് പൊട്ടിപ്പുറപ്പെട്ട ചെെനയിലെ ഹൂബെ പ്രൊവിൻസിൽ നിന്നു ഇന്ത്യയിലെത്തിയവരാണ് ഇവർ അഞ്ച് പേരും.

ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. ഒരാളുടെ ഫലം ലഭിച്ചു. ഇത് നെഗറ്റീവാണ്. എങ്കിലും ഇയാളെ നിരീക്ഷിക്കുന്നത് തുടരും. മറ്റ് നാല് പേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ചെെനയിൽ നിന്നു എത്തുന്നവരെ നിരീക്ഷിക്കാൻ കന്റോൺമെന്റ് ആശുപത്രിയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മൂന്നോറോളം വിദ്യാർഥികൾ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

Read Also: ‘ബിഗ്‌ ബോസ് 2’ മുപ്പതു ദിനം കടക്കുമ്പോള്‍

അതേസമയം, ചെെനയിൽ കൊറോണ വെെറസ് ബാധമൂലം 360 പേർ മരിച്ചു. കൊറോണ ബാധയെ തുടർന്ന് 17000 പേർ ലോകത്ത് വിവിധ രാജ്യങ്ങളിലായി നിരീക്ഷണത്തിൽ കഴിയുകയാണ്.

കേരളത്തിൽ കൊറോണ ബാധയെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. തൃശൂരിലാണ് കേരളത്തിൽ ആദ്യ കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. വിദ്യാർഥിനിയുടെ രണ്ട് സാംപിളുകളും പോസിറ്റീവാണ്. സാംപിൾ ഫലം നെഗറ്റീവ് ആകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ പെൺകുട്ടിയുടെ സാംപിൾ പരിശോധനയ്‌ക്ക് അയക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Corona virus five showing symptoms moved to delhi hospital

Next Story
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നിൽ ഗൂഢാലോചന: നരേന്ദ്ര മോദിNarendra Modi PM CAA Protesters
The moderation of comments is automated and not cleared manually by malayalam.indianexpress.com