കൊറോണ: ചെെനയിൽ മരണസംഖ്യ 600 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,100 പേർക്ക് ചെെനയിൽ കൊറോണ സ്ഥിരീകരിച്ചു

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ബെയ്‌ജിങ്: വിട്ടൊഴിയാതെ കൊറോണ ഭീതി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടനുസരിച്ച് ചെെനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 600 കടന്നു. ഇതുവരെ 636 പേർ ചെെനയിൽ മാത്രം മരിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70 പേർ കൊറോണ ബാധ മൂലം മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,100 പേർക്ക് ചെെനയിൽ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 31,161 ലേക്ക് ഉയർന്നു. കൂടുതൽ കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യാനാണ് സാധ്യത. ഹൂബി പ്രവിശ്യയിലാണ് കൂടുതൽ പേർ മരിച്ചത്. ആരോഗ്യവകുപ്പ് ചെെനയിൽ കനത്ത ജാഗ്രത തുടരുകയാണ്.

Read Also: തോമസ് ഐസക്കിന്റെ 11-ാം ബജറ്റ്; കണക്കിൽ ‘പ്രമാണി’ കെ.എം.മാണി തന്നെ

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിൽ മൂന്ന് വിദ്യാർഥിനികൾക്കാണ് കൊറോണ വെെറസ് ബാധയുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ അറിയിച്ചിരുന്നു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Read Also: Horoscope Today February 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചെെനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളാണ് മന്ത്രി നൽകിയത്. ചെെനയിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ല. ചെെനയിൽ നിന്നെത്തിയവർ പൊതു പരിപാടികൾക്ക് യാതൊരു കാരണവശാലും പോകരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വെെറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചെെനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

Web Title: Corona virus death count hike in china

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com