Latest News

കോവാക്സിൻ: സർക്കാരിന് 600 രൂപ; സ്വകാര്യ ആശുപത്രികൾക്ക് 1200

സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും സർക്കാർ ആശുപത്രികൾക്ക് 600 രൂപയ്ക്കും വാക്സിൻ നൽകുമെന്ന് ഭാരത് ബയോടെക്

Covaxin Price, Covaxin Rs 600, Covaxin Rs 1200, കോവാക്സിൻ വില,covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, weekend lockdown kerala, weekend curfew kerala, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വിൽക്കുന്നതിനുള്ള വില പ്രഖ്യാപിച്ചതിന് പിറകെ കോവാക്സിൻറെ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്. സർക്കാർ ആശുപത്രികൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ എന്ന നിരക്കിലുമാണ് വാക്സിൻ നൽകുക എന്ന് ഭാരത് ബയോടെക് പ്രഖ്യാപിച്ചു.

15 ഡോളർ മുതൽ 20 ഡോളർ വരെയാണ് (1,123 രൂപ മുതൽ 1,498 രൂപ വരെ) വാക്സിൻ കയറ്റുമതി ചെയ്യുമ്പോൾ ഒരു ഡോസിന് വില ഈടാക്കുകയെന്നും ഭാരത് ബയോടെക്കിന്റെ പ്രസ്താവനയിൽ പറയുന്നു.

മേയ് ഒന്നിനു മുൻപായി കൂടുതൽ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമ്മാക്കാൻ നിർദേശം

മേയ് 1 മുതൽ രാജ്യത്ത് 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിനുള്ള പൊതു പ്രവർത്തന ചട്ടം (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ) നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Read More: എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതത്തിന് മുകളിലെന്ന് ഓർക്കണം: മുഖ്യമന്ത്രി

45 വയസ്സിനു താഴെയുള്ളവർക്കും വാക്സിൻ നൽകുന്നതിന് മുന്നോടിയായ പുതുതായി അധിക വാക്സിനേഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

വാക്സിനുകൾക്ക് അർഹരായ ഗുണഭോക്താക്കൾക്കായി “ഓൺ‌ലൈൻ രജിസ്ട്രേഷൻ മാത്രം” വഴി കുത്തിവയ്പ്പ് നടത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

ഓക്സിജൻ, വാക്സിൻ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവയിൽ ഇളവ്

ന്യൂഡല്‍ഹി: അടുത്ത മൂന്ന് മാസത്തേക്ക് ഓക്സിജനും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിലെ അടിസ്ഥാന കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ മെഡിക്കൽ ഓക്സിജന്റെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവിഡ് വാക്‌സിനുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് ഒഴിവാക്കാനും തീരുമാനിച്ചു. ഈ തീരുമാനം അടിയന്തരമായി പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

കോവിഷീൽഡിന് ഇന്ത്യയിൽ ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന വില

മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ ആരംഭിക്കുമ്പോൾ, രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കോവിഷീല്‍ഡ് വാക്സിനായി നല്‍കേണ്ടിവരിക ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 600 രൂപ എന്നത് മറ്റേത് രാജ്യത്തെക്കാൾ ഉയർന്നതാണ്.

കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും നല്‍കുമെന്നാണ് കമ്പനി സി.ഇ.ഒ. അദാര്‍ പൂനാവാല അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലായിരുന്നു നല്‍കിയിരുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നല്‍കിയതും വിലയിലെ വ്യത്യാസംവും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

Read More: കോവിഷീൽഡിന് ഇന്ത്യയിൽ ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന വില

റെയിൽവേ ജീവനക്കാർക്കിടയിൽ അതിവേഗ കോവിഡ് വ്യാപനം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തിനിടയിലും പാസഞ്ചര്‍, ചരക്ക് ട്രെയിനുകള്‍ ഓടിക്കുന്നത് തുടരുന്ന റെയില്‍വേയ്ക്കു പ്രതിസന്ധിയായി ജീവനക്കാര്‍ക്കിടയിലെ അതിവേഗ കോവിഡ് വ്യാപനം. ഏതാനും ആഴ്ചകളിലായി 93,000ല്‍ ഏറെ ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചു. രണ്ടാം തരംഗത്തില്‍ രാജ്യം കനത്ത പ്രതിസന്ധി നേരിടുമ്പോള്‍ സര്‍വിസുകള്‍ മുടങ്ങാതിരിക്കാന്‍ ജീവനക്കാരെ സമര്‍ഥമായി ഉപയോഗിക്കുകയാണ് റെയില്‍വേ.

Read More: ജീവനക്കാർക്കിടയിൽ അതിവേഗ കോവിഡ് വ്യാപനം; റെയിൽവേയ്ക്കു വെല്ലുവിളി

ഓക്‌സിജന്‍ വഹിക്കുന്ന ടാങ്കറുകളടങ്ങിയ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ തുടക്കമിട്ടിരിക്കുകയാണ് റെയില്‍വേ. ഇതിനിടയില്‍ കോവിഡ് ബാധിച്ച് ജീവനക്കാരുടെ സേവനത്തില്‍ കുറവുണ്ടാകുന്നത് റെയില്‍വേയ്ക്കു വെല്ലുവിളിയാകും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Corona virus covid 19 india news covaxin price covid vaccine news

Next Story
മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചു; മഹാരാഷ്ട്രയിൽ ആറു പേർക്ക് ദാരുണാന്ത്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express