scorecardresearch

CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

Corona Virus Covid 19 in Kerala Pathanamthitta symptoms precautions treatment: വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും

corona virus symptoms, corona virus in india, corona virus in kerala, corona virus kerala, corona virus news, corona virus china, corona virus latest, coronavirus, corona virus update, corona virus malayalam, symptoms of corona, coronavirus symptoms, corona virus latest news, corona virus delhi, corona virus pathanamthitta, corona virus mask, കൊറോണ, കൊറോണ വൈറസ്, കൊറോണ വൈറസ് ലക്ഷണങ്ങള്‍, കൊറോണ ലക്ഷണങ്ങള്‍, കൊറോണ ചികിത്സ, corona virus treatment, corona treatment, corona virus medicine, corona medicine, corona virus test, corona test, iemalayalam, ഐഇ മലയാളം

CoronaVirus Covid 19 in Kerala Pathanamthitta symptoms precautions treatment: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ചൈനയിൽനിന്ന് എത്തിയ മൂന്നുപേർക്കാണു ഫെബ്രുവരിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.  ഇത്തവണ പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരിലാണു രോഗം കണ്ടെത്തിയത്. ഇറ്റലിയിൽനിന്നെത്തിയ മൂന്നുപേർക്കും ബന്ധുക്കളായ രണ്ടുപേർക്കുമാണു രോഗം സ്ഥിരീകരിച്ചത്.

മനു​ഷ്യ​രി​ൽനി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു വേഗത്തില്‍ പ​ട​രു​മെ​ന്ന​താ​ണ് രോ​ഗ​ത്തെ കൂ​ടു​ത​ൽ അപക​ട​കാ​രി​യാ​ക്കു​ന്ന​ത്. അതീവജാഗ്രതയോടെയിരിക്കേണ്ട ഒരു സമയമാണിത്. കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് അതില്‍ പ്രധാനം.

What is Corona Virus, COVID 19?: എന്താണ് കൊറോണ വൈറസ് ?

വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്‍തനികളുടെയും പക്ഷികളുടെയും ശ്വസനാവയവത്തെയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സൂണോട്ടിക് എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഈ വൈറസുകൾ മനുഷ്യരിലേക്കും പടരുന്നു.

സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്നിവയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. 2019 ഡിസംബർ 31 ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് രോഗം ആദ്യം കണ്ടെത്തിയത്.

2002-ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് രണ്ട് ഡസനിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്ന സാര്‍സ് രോഗത്തിന് കാരണമായ വൈറസിന്‍റെ പുതിയ രൂപമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 2019 nCoV എന്നാണ് ലോകാരോഗ്യ സംഘടന പുതിയ വൈറസിന് പേര് നല്‍കിയിരിക്കുന്നത്.

2012ൽ പൊട്ടിപ്പുറപ്പെട്ടതും തുടർന്ന് എണ്ണൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ മിഡില്‍ ഈസ്റ്റ് റെസ്‍പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്ന രോഗത്തിന് കാരണമായതും കൊറോണ വിഭാഗത്തിലുള്ള വൈറസ് തന്നെയായിരുന്നു.

Read Here: കേരളത്തിൽ വീണ്ടും കൊറോണ; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് വെെറസ് ബാധ സ്ഥിരീകരിച്ചു

 

Types of Corona Virus: കൊറോണ വൈറസുകൾ ഏതെല്ലാം ?

കൊറോണ വൈറസുകൾ ഏഴ് തരമാണ് ഉള്ളത്. ഇവയിൽ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്), സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) എന്നിവയാണ് പ്രധാനപ്പെട്ട രണ്ടെണ്ണം.

മെര്‍സ് ആദ്യമായി പടര്‍ന്നത് ഒട്ടകങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2012 ല്‍ മിഡില്‍ ഈസ്റ്റ് മേഖലയിലാണ്. ഇതും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് അല്പം തീവ്രമായിരുന്നു.

സിവെറ്റ് ക്യാറ്റില്‍ നിന്നുമാണ് സാര്‍സ് പടര്‍ന്നത്. 2002-2003 കാലത്ത് ചൈനയില്‍ വ്യാപകമായി സാര്‍സ് ബാധിച്ചിരുന്നു. എണ്ണായിരത്തോളം പേര്‍ രോഗബാധിതരാവുകയും എണ്ണൂറോളം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

അതേ സമയം പുതിയ വൈറസിന്റെ ഉറവിടം പാമ്പുകളാണ് എന്നാണ് പറയുന്നത്. വൈറസിന്‍റെ ഉറവിടം വവ്വാലുകളാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ പരിശോധനകളിൽ നിന്ന് ഇതിന്റെ ഉറവിടം പാമ്പുകളാണെന്ന് ജേണല്‍ ഓഫ് മെഡിക്കല്‍ വൈറോളജി വ്യക്തമാക്കുന്നു.

Read Here: Fighting the virus: Many hands behind India’s battle against coronavirus

corona virus symptoms, corona virus in india, corona virus in kerala, corona virus kerala, corona virus news, corona virus china, corona virus latest, coronavirus, corona virus update, corona virus malayalam, symptoms of corona, coronavirus symptoms, corona virus latest news, corona virus delhi, corona virus pathanamthitta, corona virus mask, കൊറോണ, കൊറോണ വൈറസ്, കൊറോണ വൈറസ് ലക്ഷണങ്ങള്‍, കൊറോണ ലക്ഷണങ്ങള്‍, കൊറോണ ചികിത്സ, corona virus treatment, corona treatment, corona virus medicine, corona medicine, corona virus test, corona test, iemalayalam, ഐഇ മലയാളം

Corona Virus, COVID 19 Transmission: എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?

ചെെനയിലെ സീഫുഡ് മാർക്കറ്റിൽനിന്ന് പകർന്ന വൈറസ് മൃഗങ്ങളിൽനിന്ന് മാത്രമേ മനുഷ്യരിലേയ്ക്ക് പകരൂ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ മനുഷ്യനിൽനിന്ന് മനുഷ്യനിലേയ്ക്ക് പകരുമെന്ന് പിന്നീട് കണ്ടെത്തി . ജീവനുള്ള മൃഗങ്ങൾ ഉള്ള പ്രാദേശിക സീഫുഡ് മാർക്കറ്റിലാണ് വുഹാൻ വൈറസിനെ കണ്ടെത്തിയതെങ്കിലും ഏത് മൃഗത്തിൽ നിന്നാണ് വൈറസ് ആളുകളിലേയ്ക്ക് പകർന്നതെന്ന് ഇതു വരെ വ്യക്തമല്ല.

ജലദോഷം, ന്യുമോണിയ ഇതെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. കൊറോണ വൈറസ് മൂലം 2002 നവംബറിലും 2003 ജൂലൈയിലും ചൈനയിൽ ഉണ്ടായ സാർസ് ബാധയിൽ 8000 പേർ രോഗബാധിതരാകുകയും 774 പേർ മരണമടയുകയും ചെയ്തിരുന്നു. കൊറോണയെ പ്രതിരോധിക്കാൻ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലായെന്നതാണ് രോഗത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നത് .

തുമ്മൽ, ഹസ്തദാനം, അല്ലെങ്കിൽ ചുമ തുടങ്ങിയതിലൂടെ രോഗം ബാധിച്ച ഒരു വ്യക്തിയുടെ സ്രവങ്ങളിലൂടെ ഇത് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

corona virus symptoms, corona virus in india, corona virus in kerala, corona virus kerala, corona virus news, corona virus china, corona virus latest, coronavirus, corona virus update, corona virus malayalam, symptoms of corona, coronavirus symptoms, corona virus latest news, corona virus delhi, corona virus pathanamthitta, corona virus mask, കൊറോണ, കൊറോണ വൈറസ്, കൊറോണ വൈറസ് ലക്ഷണങ്ങള്‍, കൊറോണ ലക്ഷണങ്ങള്‍, കൊറോണ ചികിത്സ, corona virus treatment, corona treatment, corona virus medicine, corona medicine, corona virus test, corona test, iemalayalam, ഐഇ മലയാളം

Corona Virus COVID 19 Symptoms: കൊറോണ വൈറസ് ലക്ഷണങ്ങൾ

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ‘ശ്വാസകോശ ലക്ഷണങ്ങൾ, പനി, ചുമ, ശ്വാസതടസം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ അണുബാധയുടെ സാധാരണ ലക്ഷണങ്ങളാണ്. കൂടുതൽ കഠിനമായ സന്ദർഭങ്ങളിൽ, അണുബാധ ന്യുമോണിയ, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, വൃക്ക തകരാറുകൾ, മരണം എന്നിവയ്ക്ക് കാരണമാകും.’ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാൻ സിറ്റിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് – അതിനാലാണ് ഇതിനെ വുഹാൻ വൈറസ് എന്നും വിളിക്കുന്നത് – അജ്ഞാതമായ കാരണങ്ങളാൽ ന്യൂമോണിയ കേസുകൾ വെളിച്ചത്തു വന്നതിനു ശേഷം 2019 ഡിസംബർ 31 ന് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്.

Corona Virus COVID 19 Precautions: കൊറോണ പ്രതിരോധ മാർഗങ്ങൾ

നിർഭാഗ്യവശാൽ കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. അതായത് വൈറസ് ബാധിക്കാതെ നോക്കുക എന്നത് മാത്രമാണ് ഏക പ്രതിരോധം. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക, കൂടാതെ കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Corona virus covid 19 in kerala pathanamthitta symptoms precautions treatment test

Best of Express