കൊറോണ വെെറസ്: ചെെനയിൽ നിന്നു ഇന്ത്യയിലെത്തിയവർ നാട്ടിലേക്ക് മടങ്ങുന്നു

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1600 കടന്നു

Coronavirus India, കൊറോണ വൈറസ് ഇന്ത്യ, corona virus bangalore, കർണാടകയിൽ കൊറോണ വൈറസ്, corona virus bengaluru, corona 2019, Wuhan corona India, Bangalore International Airport, Kempegowda International airport, bengaluru news latest, karnataka health department, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ചെെനയിൽ നിന്നു മടങ്ങിയെത്തിയ ഇന്ത്യക്കാർ നാളെ വീടുകളിലേക്ക് മടങ്ങും. ചെെനയിലെ വുഹാനിൽ നിന്നെത്തി ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നവരാണ് നാളെ വീടുകളിലേക്ക് മടങ്ങുക. മലയാളികളടക്കമുള്ള വിദ്യാർഥികളാണ് നാട്ടിലേക്ക് മടങ്ങിയെത്തുക.

ഡൽഹിയിൽ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന മലയാളികളടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമ പരിശോധനയില്‍ വ്യക്തമായതോടെയാണ് തീരുമാനം. രണ്ട് വിമാനങ്ങളിലായി 600 ലേറെ പേരെയാണ് ചെെനയിൽ നിന്നു നേരത്തെ ഇന്ത്യയിലെത്തിച്ചത്. ഇവർ കനത്ത നിരീക്ഷണത്തിലായിരുന്നു. ചെെനയിൽ നിന്നു ഇന്ത്യയിലെത്തിയവരിൽ കൂടുതലും വിദ്യാർഥികളായിരുന്നു.

Read Also: പൊലീസിന്റെ മെനുവിൽ ബീഫില്ല; വിശദീകരണവുമായി അധികൃതർ

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1600 കടന്നു. ഹ്യൂബെ പ്രവിശ്യയിൽ ഇന്നലെ 139 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 68,000 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ മരണസംഖ്യ ഉയരുന്നതിൽ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിൽ കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങൾ ശക്തമായി തന്നെ മുന്നോട്ടുപോകുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരിൽ രോഗം ഭേദമായി ഇന്ന് രണ്ടാമത്തെയാളും വീട്ടിലേക്ക് മടങ്ങി. നേരത്തെ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ കനത്ത ജാഗ്രതയിൽ തന്നെയാണ് സംസ്ഥാനം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Corona virus china india kerala death numbers

Next Story
റഹ്‌മാന്റെ മകൾ ബുർഖ ധരിച്ച ചിത്രം കാണുമ്പോൾ അസ്വസ്ഥത; തസ്ലിമയ്‌ക്കു ഖദീജയുടെ മറുപടി
The moderation of comments is automated and not cleared manually by malayalam.indianexpress.com