വുഹാൻ: കൊറോണ വെെറസ് ബാധയെ തുടർന്ന് ആകെ മരണം 813 ആയി. ചെെനയിൽ മാത്രം 811 പേർ മരിച്ചു. ഇന്നലെവരെയുള്ള കണക്കനുസരിച്ചാണിത്. ഹോങ്കോങ്, ഫിലിപ്പിയൻസ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 2003 ൽ ചെെനയിൽ സാർസ് ബാധയെ തുടർന്ന് 774 പേരാണ് മരിച്ചത്. കൊറോണ വെെറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം അതിനേക്കാൾ അധികമായി.

Read Also: രജനികാന്ത് നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഏപ്രിലില്‍

ചെെനയിൽ ഇതുവരെ 37,918 പേരിലാണ് കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചത്. ശനിയാ‌ഴ്‌ച മാത്രം 2656 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ശനിയാഴ്‌ച മാത്രം 89 പേരാണ് ചെെനയിൽ മരിച്ചത്. കൊറോണ വെെറസ് ബാധയെ കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടന ചെെനയിലേക്ക് ഒരു സംഘത്തെ അയക്കുമെന്ന് അറിയിച്ചു.

Read Also: Horoscope of the week (Feb 9-Feb 15, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ചെെനയിൽ കൊറോണ വെെറസ് ബാധമൂലം ഒരു അമേരിക്കൻ സ്വദേശിയും ജപ്പാൻ സ്വദേശിയും മരിച്ചു.  ദക്ഷിണ കൊറിയയിൽ 25 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ജപ്പാൻ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും 20 ലേറെ കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ചെെനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളാണ് കേരളത്തിൽ നൽകിയിരിക്കുന്നത്. ചെെനയിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ല. ചെെനയിൽ നിന്നെത്തിയവർ പൊതു പരിപാടികൾക്ക് യാതൊരു കാരണവശാലും പോകരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വെെറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചെെനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook