scorecardresearch
Latest News

ദോഹയിലേക്കുള്ള സർവീസുകൾ ഇൻഡിഗോ നിർത്തി

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുകയാണ്

ന്യൂഡൽഹി: ദോഹയിലേക്കുള്ള സർവീസുകൾ ഇൻഡിഗോ നിർത്തിവച്ചു. ദോഹയിലേക്കുള്ള സർവീസുകൾ മാർച്ച് 17 വരെ നിർത്തിവയ്‌ക്കുകയാണെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ഖത്തർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇൻഡിഗോയുടെ നടപടി. ചെെന, ഇറാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് ഖത്തർ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാം നിരീക്ഷിച്ചു വരികയാണെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത പരിശോധനയാണ് നടക്കുന്നത്.

അതേസമയം, ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുകയാണ്.  ജമ്മു കശ്മീർ, ന്യൂഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ ഇന്ന് നാലുപേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 43 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം, വൈറസ് ബാധിച്ച് ആരും രാജ്യത്ത് ഇതുവരെ മരണമടഞ്ഞിട്ടില്ല.

Read Also: കോവിഡ് 19: സൗദിയിൽ ആരോഗ്യമന്ത്രാലയം പരിശോധന കർശനമാക്കി

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ 8,255 വിമാനങ്ങളിലായെത്തിയ 8,74,708 രാജ്യാന്തര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 1,921 യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതിൽ 177 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

കേരളം, ലഡാക്ക്, ന്യൂഡൽഹി, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലോകമാകമാനം 1,05,836 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 95 രാജ്യങ്ങളിലായി ഇതുവരെ 3,595 പേർ മരിച്ചു.

ചൈനയ്ക്കുശേഷം ഇറ്റലിയിലാണ് കൊറോണ വൈറസ് മാരകമായി പടർന്നുപിടിച്ചത്. ഇറ്റലിയിൽ 5,883 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 233 പേർ മരിച്ചു. ചൈനയ്ക്കുശേഷം കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Corona virus alert covid 19 india kerala indigo cancels flights to doha