കൊറോണ വെെറസ് ബാധ ഭീതി പടർത്തുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടിയെന്നോണം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് കുവെെറ്റ്. മാർച്ച് 12 മുതൽ മാർച്ച് 26 വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റെസ്റ്റോറന്റുകളും മാളുകളും അടഞ്ഞു കിടക്കും. പൊതു സ്ഥലങ്ങളിൽ പോകുന്നതിനു ജനങ്ങൾക്ക് വിലക്കുണ്ട്.

എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾ കുവെെറ്റ് നിർത്തലാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്ത് വിമാന സർവീസുകൾ ഉണ്ടാകില്ല. കൊമേഴ്‌സ്യൽ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കുവെെറ്റിൽ നിന്നും കുവെെറ്റിലേക്കും ഉള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കാർഗോ സർവീസുകൾ പതിവുപോലെ ഉണ്ടാകും.

Read Also: Bigg Boss Malayalam 2: രജിത് കുമാർ ഇനി ബിഗ് ബോസ് വീട്ടിലില്ലേ? പെട്ടി പാക്ക് ചെയ്‌തു മറ്റ് മത്സരാർഥികൾ

ഇന്ത്യയിലെ 12 വിമാനത്തവളങ്ങളിൽ നിന്നും തിരിച്ചും കുവൈറ്റിലേക്ക് വിവിധ വിമാന കമ്പനികൾ സർവീസ് നടത്തിയിരുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജസീറ എയർവെയ്സ്, കുവൈറ്റ് എക്സ്പ്രസ് എന്നീ കമ്പനികൾ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

കുവെെറ്റിൽ ഇതുവരെ 72 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4,585 ആയി. 1,24,909 പേർക്കാണ് ലോകത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ചെെനയിലാണ് ഏറ്റവും കൂടുതൽ പേർ കൊറോണ ബാധിച്ച് മരിച്ചത്.

അതേസമയം, യുഎഇയിൽ സ്‌കൂളുകളിലേയും യൂണിവേഴ്‌സിറ്റികളിലേയും ഇ-ലേണിങ് സിസ്റ്റം ജൂൺ മാസം വരെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, കൊറോണ വെെറസ് ബാധ പടരാതിരിക്കാൻ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഉടൻ തുറക്കേണ്ടതില്ലെന്നാണ് യുഎഇ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇ-ലേണിങ് ജൂൺ മാസം വരെ തുടരാനും പരീക്ഷകൾ മാത്രം അതാത് സ്ഥാപനങ്ങളിൽ നടത്താനുമാണ് യുഎഇ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook