ന്യൂഡൽഹി: കോവിഡ് 19 വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നു രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 നെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം, ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നിവയെ കുറിച്ചെല്ലാം പ്രധാനമന്ത്രി സംസാരിക്കും.

Read Also: Horoscope Today March 19, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് 19 നെ പ്രതിരോധിക്കാൻ സ്വീകരിച്ചുവരുന്ന നടപടികളെ പ്രധാനമന്ത്രി പ്രശംസിച്ചു. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവയ്‌ക്കാൻ തീരുമാനിച്ചിട്ടപുണ്ട്. മാർച്ച് 19നും 31നും ഇടയിലുള്ള പരീക്ഷകളാണ് മാറ്റിവയ്ക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഇതൊടൊപ്പം എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും ജെഇഇ പരീക്ഷകളും പത്ത് ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

Read Also: ബിഗ് ബോസ് വീട്ടിൽ വീണ്ടും കയ്യാങ്കളി; മത്സരാർഥികൾക്ക് മുന്നറിയിപ്പ്

അക്കാദമിക് കലണ്ടറും പരീക്ഷ ക്രമവും പ്രധാനമാണെങ്കിലും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഓരോ വിദ്യാർഥികളുടെയും അവരുടെ അധ്യാപകരുടെയും മാതാപിതാക്കളുടെയും സുരക്ഷയെന്ന് എച്ചആർഡി സെക്രട്ടറി അമിത് ഖാരെ പറഞ്ഞു.

Read in English Here 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook