Covid-19: ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് ആഴ്ചയായി 25 ജില്ലകളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണ് കഴിഞ്ഞ രണ്ട് ആഴ്ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. ഇന്ന് മാത്രം 905 പുതിയ കേസുകൾ സ്ഥിരീകരിച്ചെന്നും 24 മണിക്കൂറിനിടെ 51 പേർ മരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല. കേന്ദ്ര നിലപാട് അറിഞ്ഞതിനു ശേഷം മതിയെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്തിന് ആശങ്കവേണ്ടതില്ല. കാസര്‍ഗോഡും സ്ഥിതി ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
കേന്ദ്ര തീരുമാനം വരുന്നതിനു മുന്‍പ് ലോക്ക്ഡൗണില്‍ കേരളത്തില്‍ മാത്രം ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍. രോഗ വ്യാപനത്തില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാനായെന്ന ആത്മവിശ്വാസം സംസ്ഥാനത്തിനുണ്ട്. എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിന്‍വലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും സംസ്ഥാനം കണക്കുകൂട്ടുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.
Read in English: Coronavirus LIVE News Updates
Live Blog
Covid-19 Live Updates: കൊറോണ വെെറസ്, കോവിഡ്-19 വാർത്തകൾ തത്സമയം
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം തിങ്കളാഴ്ച 9,000 കടന്ന് 9,152 ആയി. ഇതിൽ 7987 ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 856 പേർ രോഗമുക്തി നേടി. 308 പേർ രോഗം ബാധിച്ച് മരിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച 21 ദിന സമ്പൂർണ ലോക്ക്ഡൗണ്‍ നാളെ അർധരാത്രിയോടെ അവസാനിക്കും. എന്നാൽ രണ്ടാഴ്ചത്തേക്കു കൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് സർക്കാരിന്റെ തീരുമാനം.
കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്നുമാത്രം മരിച്ചത് 51 പേർ. 905 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9,352 ആയി. ആകെ മരണസംഖ്യ 324 ആയി. രാജ്യത്ത് രണ്ട് ലക്ഷം പരിശോധനകൾ നടത്താനുള്ള ക്രമീകരണം ഉണ്ടാക്കിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കഠിനമായ ചൂടില്‍ പോലും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി ആത്മാര്‍ത്ഥമായി സേവനം ചെയ്യുകയാണ് പോലീസ്. വീട്ടില്‍ ഇരിക്കുന്നത് തന്നെയാണ് കൊറോണ വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം. വീട്ടിലിരിക്കുന്നവര്‍ ക്വാറന്റൈന് വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നതിലൂടെ സ്വന്തം വീട്ടിലേക്ക് രോഗം പടര്‍ത്താതിരിക്കാനും അതിലൂടെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനും സാധിക്കും. അതിനാല്‍ തന്നെയാണ് നമ്മുടെ രാജ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ നമ്മള് കാണിച്ച ജാഗ്രതയാണ് സമൂഹ വ്യാപനത്തിലേക്ക് പോകാതെ സഹായിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മജാന്‍ ട്രാവല്‍സ്, ദുബായ് ഉടമ കോഴിക്കോട് ഗോവിന്ദപുരം ശ്രീകുമാര്‍ കോര്‍മ്മത്ത് അഞ്ചുലക്ഷം രൂപ. വയനാട് മുള്ളങ്കൊല്ലിയിലെ മരച്ചീനി കര്‍ഷകനായ റോയ് ആന്റണി വിളവെടുപ്പിലൂടെ ലഭിച്ച 2 ലക്ഷം രൂപ. പ്രവാസി വ്യവസായിയായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ശ്രീകുമാര്‍ കോര്‍മത്ത് – അഞ്ചു ലക്ഷം. മുന്‍ കെ.എം.സി.സി. യു.എ.ഇ പ്രസിഡന്റും മലബാര്‍ ഡന്റല്‍ കോളേജ് ചെയര്‍മാനുമായ സി.പി. ബാവ ഹാജി – പത്തു ലക്ഷം. ഖത്തറിലെ വ്യവസായി മഠത്തില്‍ കാട്ടില്‍ നിസാര്‍ – പത്തു ലക്ഷം.
യുവജന കമ്മീഷന് ചെയര്‍പേഴ്സണും 13 അംഗങ്ങളും ഒരുമാസത്തെ ഓണറേറിയം സംഭാവന നല്കി. ഫാത്തിമക്കുട്ടി എം.പി (മന്ത്രി കെ.ടി. ജലീലിന്റെ ഭാര്യ) 1,06,400. ജയദേവന് കെ, കെ.ടി.വി ട്രേഡേര്‍സ് വാമനപുരം 1,50,000. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ 1,00,000. കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി തൃശൂര്‍ 5 ലക്ഷം. ഗവ. പ്രസ് എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തിരുവനന്തപുരം 3 ലക്ഷം. ശ്രീമൂലം ക്ലബ്ബ് തിരുവനന്തപുരം 3 ലക്ഷം. മുന്‍ കെഎംസിസി യുഎഇ പ്രസിഡണ്ടും മലബാര്‍ ഡന്റല്‍ കോളേജ് പ്രസിഡണ്ടുമായ സി പി ബാവഹാജി 10 ലക്ഷം. ഖത്തര്‍ വ്യവസായി മഠത്തില്‍ കാട്ടില്‍ നിസാര്‍ 10 ലക്ഷം. മടവൂര്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 20 ലക്ഷം. ആലപ്പുഴ വ്യാപാരി വ്യവസായി സഹകരണ സംഘം 1 ലക്ഷം. കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് ഓര്ഗനൈസേഷന് (സിഐടിയു) 11.15 ലക്ഷം.
മുന്‍ പ്രധാനമന്ത്രി ശ്രീ. ദേവഗൗഡ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്കി. സുപ്രീം കോടതി മുന്‍ ജഡ്ജിയും ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് 2 ലക്ഷം രൂപ. ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീര്‍ 1 ലക്ഷത്തി ഒന്ന് രൂപ. അമൃതാനന്ദമയി മഠം മൂന്നു കോടി. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് രണ്ടുകോടി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 1 കോടി. കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് 50 ലക്ഷം. ചളവറ ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജ്മെന്റ് അധ്യാപകര്‍, ജീവനക്കാര്‍ 47 ലക്ഷം. സര്‍ക്കാര്‍ ജോലി ലഭിച്ച 195 കായികതാരങ്ങള്‍ ഒരുമാസത്തെ വേതനം സംഭാവന നല്കി.
രോഗവ്യാപനതോത് കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത തുടരണം. നിയന്ത്രണങ്ങൾ പാലിക്കണം. മഹാവിപത്തിനെയാണ് നമ്മൾ നേരിടുന്നത്. ജാഗ്രതയിൽ തരിമ്പ് പോലും വിട്ടുവീഴ്ച അരുത്. അങ്ങനെവന്നാൽ അതു കൂടുതൽ ആപത്താകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ രണ്ട് പേർക്കും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 378 പേർക്കാണ്. 178 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 1,12,183 പേരാണ്. ഇതിൽ 1,11,468 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രികളിൽ ഉള്ളത് 715 പേരാണ്. 86 പേരെ ഇന്ന് ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 15,683 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 14,829 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് ഈ ഘട്ടത്തില്‍ നല്കാന് കഴിയില്ലെന്ന് സുപ്രീം കോടതി. പ്രവാസികളെ നാട്ടിലെത്തിക്കുന്നതു ഇന്ത്യയുടെ പ്രതിരോധപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കോഴിക്കോട് എംപി എം.കെ.രാഘവനും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.
കോവിഡ്-19 വെെറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക്ഡൗണ്‍ രണ്ട് ആഴ്ച കൂടി നീട്ടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതു നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.
കോവിഡ്-19 പരിശോധന ഫലം നെഗറ്റീവ് ആയതിന് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി പോയവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ഘട്ട പരിശോധന ഫലത്തിൽ ഇരുവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് വീണ്ടും അഡ്മിറ്റ് ചെയ്തത്. ഡൽഹിക്ക് സമീപം നോയിഡയിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. Read More
കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത മഹാരാഷ്ട്രയിൽ നിന്നുള്ള 58 ‘കാണാതായ’ 58 തബ്ലീഗി ജമാഅത്ത് അംഗങ്ങളിൽ 40 പേരെ കണ്ടെത്തി. ഇസ്ലാമിക് ഗ്രൂപ്പിലെ ബാക്കി 18 അംഗങ്ങളെ ഇനിയും കാണാനില്ലെന്നും അവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍ അതിന് വിപരീതമായി കേരളത്തില്‍ ഞായറാഴ്ച്ച രണ്ട് പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി കോവിഡ്-19 ഹോട്ട്സ്പോട്ടുകളുള്ള കേരളത്തില്‍ ഏപ്രില്‍ മൂന്ന് മുതലുള്ള പത്ത് ദിവസത്തെ കണക്കെടുത്താല്‍ ആറു ദിവസങ്ങളിലും പുതിയ രോഗികളുടെ എണ്ണം ഒറ്റയക്കത്തിലാണ് വര്‍ദ്ധിച്ചത്. Read More
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കൊറോണ വൈറസ് രോഗവ്യാപനത്തെ മന്ദഗതിയിലാക്കാൻ സഹായിച്ചുവെന്ന് ആദ്യ സൂചനകൾ. ലോക്ക്ഡൗണിന്റെ ഫലമായി ജനങ്ങൾ തമ്മിലുളള സമ്പർക്കം കുറഞ്ഞതാണ് ഇതിനു കാരണമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ പ്രവണത തുടർന്നാൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ സൗമ്യ ഈശ്വരനും സീതാഭ്ര സിൻഹയും നടത്തിയ രോഗ വിവരങ്ങളുടെ വിശകലനം കാണിക്കുന്നു Read More
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല. കേന്ദ്ര നിലപാട് അറിഞ്ഞതിനു ശേഷം മതിയെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്തിന് ആശങ്കവേണ്ടതില്ല. കാസര്‍ഗോഡും സ്ഥിതി ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി
കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ, 2019-20 സാമ്പത്തിക വർഷത്തിൽ എല്ലാ മാസവും ശരാശരി പിൻവലിച്ചതിനെക്കാൾ നാലിരട്ടി പണമാണ് ബാങ്ക് ശാഖകളിൽ നിന്നും എടിഎമ്മുകളിൽ നിന്നും ആളുകൾ പിൻവലിച്ചത്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. Read More
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിനിടയിൽ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാൻ പൊലീസിന്റെ വലിയ സേന തന്നെയുണ്ട്. അവരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുന്നവരെ കൈയോടെ പിടികൂടാൻ ഡ്രോണ്‍ ക്യാമറകളും ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ ഡ്രോണുപയോഗിച്ച് ചില വിരുതന്മാര് പൊലീസിനെ വെട്ടിച്ച് പാന്‍മസാല വിതരണം ചെയ്തു. ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം. Read More
ലോക്ക് ഡൗണ്‍ തുടരുന്നതിനിടയില്‍ മദ്യശാലകള്‍ തുറക്കുമെന്ന പ്രഖ്യാപനം നടത്തി അസ്സമും മേഘാലയയും. തിങ്കളാഴ്ച മുതല്‍ തുറക്കുമെന്നാണ് ഇരു സംസ്ഥാനങ്ങളും അറിയിച്ചത്. മൊത്തകച്ചവട പൊതുവിതരണ ശാലകള്‍, ബോട്ട്ലിങ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍, മദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ അസമില്‍ തുറന്നു പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും ഏഴ് മണിക്കൂറായിരിക്കും പ്രവര്‍ത്തിക്കുക.
കൊറോണ വൈറസിനെതിരായ തങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൊച്ചി സിറ്റി പോലീസാണ് ‘നിർഭയം’ എന്ന പേരിൽ പുറത്തിറക്കിയ മ്യൂസിക് വീഡിയോയെ പ്രശംസിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. ഡിജിപി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. Read More
പുനെയിലെ റൂബി ഹാൾ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കോവിഡ്. രോഗം ബാധിച്ച നഴ്സുമായി സമ്പർക്കത്തിലേർപ്പെട്ട 36 നഴ്സുമാരെ ക്വാറന്റൈൻ ചെയ്തു. രാജ്യത്ത ഇതിനോടകം നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുകയും ഗംഗ നദിയിൽ കുളിക്കുകയും ചെയ്ത വിദേശ പൗരന്മാരെക്കൊണ്ട് 500 തവണ മാപ്പെഴുത്തിച്ച് ഉത്തരാഖണ്ഡിലെ പൊലീസ്. തെഹ്രി ഗർവാൾ ജില്ലയിലെ തപോവൻ പ്രദേശത്തെ സായ് ഗംഗാ ഘട്ടിൽ പിടിക്കപ്പെട്ട ഇസ്രായേൽ, ഓസ്ട്രേലിയ, മെക്സിക്കോ, ലാറ്റ്വിയ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മാപ്പെഴുതിക്കൊടുത്തത്. തങ്ങൾക്ക് ഗംഗയുടെ തീരത്ത് യോഗ ചെയ്യാനായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. Read More
ആഗോളതലത്തിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1.14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,274 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,053 ആയി ഉയര്‍ന്നു. ഇതോടകം 210 രാജ്യങ്ങളിലായി 1,849,382 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 69,540 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 25,568 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്തില്‍ കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്. Read More
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം തിങ്കളാഴ്ച 9,000 കടന്ന് 9,152 ആയി. ഇതിൽ 7987 ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 856 പേർ രോഗമുക്തി നേടി. 308 പേർ രോഗം ബാധിച്ച് മരിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച 21 ദിന സമ്പൂർണ ലോക്ക്ഡൗണ്‍ നാളെ അർധരാത്രിയോടെ അവസാനിക്കും. എന്നാൽ രണ്ടാഴ്ചത്തേക്കു കൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് സർക്കാരിന്റെ തീരുമാനം.