ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു. ഇന്ന് വെെകീട്ടു വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 107 ആയി. മഹാരാഷ്ട്രയിൽ മാത്രം ഇന്ന് 12 പേർക്ക് കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്നു മാത്രം രണ്ട് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കർണാടകയിലും ഇന്ന് ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ പ്രതിരോധത്തിനായി അടിയന്തര ധനസഹായം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാർക് നേതാക്കൻമാരുടെ വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു.

Read Also: ടേക്ക് ഓഫിനു പതിനഞ്ച് മിനിറ്റ് മുൻപ് വിവരം ലഭിച്ചു, കലക്‌ടർ ഇടപെട്ടു; നെടുമ്പാശേരിയിൽ നാടകീയ രംഗങ്ങൾ

കൊറോണ ബാധമൂലം ലോകത്തെമ്പാടും മരിച്ചവരുടെ എണ്ണം വർധിച്ചു. 6,083 പേർ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചു. 1,62,933 പേർക്കാണ് ലോകത്താകമാനം ഇതുവരെ കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചത്. 80,000 ത്തിലേറെ പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ചെെനയിൽ മാത്രം 3,199 പേർ കൊറോണ ബാധിച്ച് മരിച്ചു. ഇറ്റലിയിൽ 1,441 പേർ മരിച്ചു. ഇന്ത്യയിൽ കൊറോണ ബാധിച്ച് കർണാടകയിലും ഡൽഹിയിലും ഓരോരുത്തർ വീതം മരിച്ചു.

Read Also: അതിരപ്പിള്ളിയിൽ നിന്നു ഭക്ഷണം കഴിച്ചു; കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരന്റെ യാത്രാവഴി ഇങ്ങനെ

141 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്നതിനാലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര്‍ വീടുകളിലും, 289 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 5,000 ത്തിലേറെ വിദേശികൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook