ബെംഗളൂരു: കോവിഡ്-19 ബാധിച്ച് രാജ്യത്ത് ആദ്യ മരണം. കർണാടകയിലാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. കൽബുർഗിയിൽ നിന്നുള്ള 76 കാരനാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. മുഹമ്മദ് ഹുസെെൻ സിദ്ധിഖി എന്നാണ് മരിച്ചയാളുടെ പേര്. ഇദ്ദേഹം മാർച്ച് അഞ്ചിനാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെയാണ് സിദ്ധിഖി മരിച്ചത്. ഇയാളുമായി ബന്ധപ്പെട്ട എല്ലാവരുടേയും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇയാൾ തെലങ്കാനയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടേയും കർണാടക ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 29 ന് സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതാണ് സിദ്ധിഖി.

Read Also: നിരീക്ഷണത്തിൽ 900 പേർ; ആ വെല്ലുവിളി പത്തനംതിട്ട മറികടന്നതെങ്ങനെ?

അതേസമയം, ഇന്ത്യയിലെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 74 ആയി. ഇതില്‍ 17 പേര്‍ വിദേശികളാണ്. 16 ഇറ്റലിക്കാരും ഒരു കാനഡ സ്വദേശിയും. കഴിഞ്ഞ ദിവസം കൊറോണവൈറസ് ബാധയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്ന് പറഞ്ഞു.

Read Also: തൃശൂരിലെ കൊറോണ ബാധിതൻ ഒരു വിവാഹത്തിൽ പങ്കെടുത്തു

ഡല്‍ഹിയില്‍ ആറും ഉത്തര്‍ പ്രദേശില്‍ പത്തും കര്‍ണാടകയില്‍ നാലും മഹാരാഷ്ട്രയില്‍ പതിനൊന്നും ലഡാക്കില്‍ മൂന്നും പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൂടാതെ, രാജസ്ഥാന്‍, തെലങ്കാന, തമിഴ്‌നാട്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകള്‍ അടക്കം 17 പേര്‍ക്കാണ് മൊത്തം രോഗം ബാധിച്ചത്. ആദ്യഘട്ടത്തിലെ മൂന്ന് പേരുടേയും രോഗം ഭേദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook