വുഹാൻ: ലോകം കോവിഡ്-19-ന് എതിരെ പോരാടുമ്പോള്‍ കൊറോണവൈറസിന്റെ പേരില്‍ ചൈന-അമേരിക്ക പോര് തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വംശീയ പരാമർശത്തിനു പിന്നാലെ തിരിച്ചടിച്ച് ചൈന. പ്രമുഖ അമേരിക്കൻ മാധ്യമങ്ങളായ ന്യൂയോർക്ക്‌ ടെെംസ് ഉൾപ്പെടെയുള്ളവയെ ചെെന വിലക്കി. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

കോവിഡ്-19 നെ ‘ചെെനീസ് വെെറസ്’ എന്നു ട്രംപ് വിശേഷിപ്പിച്ചത് നേരത്തെ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് യുഎസ് മാധ്യമങ്ങളെ ചെെന വിലക്കിയതായി വാർത്തകൾ പുറത്തുവരുന്നത്. പ്രമുഖ യുഎസ് മാധ്യമങ്ങളായ ന്യൂയോർക് ടെെംസ്, വാഷിങ്‌ടൺ പോസ്റ്റ്, വാൾ പോസ്റ്റ് എന്നിവയെയാണ് ചെെന വിലക്കിയതെന്നാണ് റിപ്പോർട്ട്. യുഎസ് മാധ്യമപ്രവർത്തകർ ഉടൻ ചെെന വിടണമെന്ന് നിർദേശിച്ചതായാണ് വാർത്തകൾ.

Read Also: ഫോണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍; നീക്കം ചട്ടങ്ങള്‍ ലംഘിച്ച്‌

“വെെറസ് ചെെനയിൽ നിന്നാണ് വന്നത്. ഇതിൽ നിന്നു തന്നെ കാര്യം കൃത്യമാണ്.” കഴിഞ്ഞ ദിവസം ഒരു യുഎസ് മാധ്യമത്തോട് ട്രംപ് പ്രതികരിച്ചു. ഇതിനെതിരെ നിരവധി വിമർശനങ്ങളുയർന്നിരുന്നു. അതേസമയം, ചെെനയിലെ വിവരങ്ങൾ പുറത്തുപോകുമെന്ന ഭയത്താലാണ് യുഎസ് മാധ്യമങ്ങളെ നിരോധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ചെെനയിൽ കോവിഡ്-19 ബാധിച്ച് ഇതുവരെ 3,237 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ള 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 115 ആയി. ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,980 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. ഇന്ത്യയിൽ 165 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Read Also: കോവിഡ്-19: ‘എ’ രക്തഗ്രൂപ്പുകാർക്ക് അതിവേഗം ബാധിച്ചേക്കാം, ‘ഒ’ ഗ്രൂപ്പുകാർക്ക് പ്രതിരോധശേഷി കൂടുമെന്നും പഠനം

അതേസമയം, ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 147 ആയി ഉയർന്നു. മൂന്ന് പേരാണ് ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചത്. ഇന്നലെ മാത്രം ഇന്ത്യയിൽ പുതിയ 14 കേസുകൾ റിപ്പോർട്ട് ചെയ്‌തു. അതീവ ജാഗ്രതയിലാണ് രാജ്യം കൊറോണയെ നേരിടുന്നത്. ഇന്നലെ രാത്രി പശ്ചിമ ബംഗാളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസാണിത്. ഇയാൾ ഇംഗ്ലണ്ടിൽ നിന്നു എത്തിയതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook