Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

ദുബായിൽ നിന്നു ഇന്ത്യയിലെത്തിയ ആൾക്ക് കൊറോണ; ആശങ്ക

വേനലവധി അടുത്തതിനാൽ ദുബായിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് വരുന്ന സമയമാണിത്

coronavirus, കൊറോണ വൈറസ്, coronavirus death andhra pradesh, കൊറോണ വൈറസ് മരണം ആന്ധ്രാപ്രദേശ്,man suicide coronavirus, hyderabad coronavirus death, coronavirus deaths india, coronavirus news, coronavirus symptoms, coronavirus medicines, coronavirus cure, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ട് പേർക്കാണ് കൊറോണ (കൊവിഡ് 19) സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് ഡൽഹിയിലെത്തിയ ആൾക്കും ദുബായിൽ നിന്നു തെലങ്കാനയിലെത്തിയ ആൾക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വേനലവധി അടുത്തതിനാൽ ദുബായിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് വരുന്ന സമയമാണിത്. അതിനാൽ തന്നെ കോവിഡ് 19 ആശങ്ക രാജ്യത്ത് വർധിക്കുകയാണ്. വിമാനത്താവളങ്ങളിൽ കനത്ത പരിശോധനയാണ് നടക്കുന്നത്.

Read Also:സ്വഭാവദൂഷ്യമെന്ന് കോമരം; വീട്ടമ്മ ജീവനൊടുക്കി, പരാതി

ഇന്ത്യയിൽ ആദ്യമായാണ് കേരളത്തിനു പുറത്ത് കൊറോണ സ്ഥിരീകരിക്കുന്നത്. നേരത്തെ കേരളത്തിൽ മൂന്ന് കേസുകളാണ് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി ഭേദപ്പെട്ടതിനെ തുടർന്നാണ് മൂവരും പിന്നീട് വീടുകളിലേക്ക് മടങ്ങിയത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

ഇറ്റലിയിൽ കൊറോണ മൂലം 34 പേർ മരിച്ചു. അഞ്ച് പേർ ഇന്നു മരിച്ചതടക്കമാണിത്. കൊറോണ ബാധിച്ച് യുഎസിൽ മരണം രണ്ടായി. ലോകരാജ്യങ്ങളെല്ലാം വലിയ ഭീതിയിലാണ്. തായ്‌ലൻഡിൽ 43 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറാനിൽ 54 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇറാനിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 978 ആയി.

Read Also: ഫഹദിനെ പോലെ പ്രിയപ്പെട്ടവൻ; നസ്രിയയുടെ ലോക്കറ്റിലും ഇടം പിടിച്ച് ഒറിയോ

ഇതുവരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 89,342 ആണ്. 3,058 പേർ മരിച്ചു. 69 രാജ്യങ്ങളിലായാണ് ഇത്രയും മരണം. ചൈനയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ചൈനയിലെ മരണസംഖ്യ 2,912 ആയി. 42 പേരാണ് ഇന്ന് മരിച്ചത്. ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് ചൈനയ്‌ക്കു ശേഷം ഏറ്റവും കൂടുതൽ മരണങ്ങൾ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Corona case covid 19 positive in india alert

Next Story
ഇത് ബംഗാൾ, കൊലവിളി ഡൽഹിയിൽ മതി; അമിത് ഷായോട് മമതMamta Banrjee, മമത ബാനർജി, amit shah kolkata rally, അമിത് ഷായുടെ കൊൽക്കത്ത റാലി, amit shah bengal rally, pro caa rally, amit shah on mamata banerjee, amit shah on ram temple, indian express,goli maro slogans in Kolkata, കൊല്‍ക്കത്തയില്‍ ദേശ വിരുദ്ധരെ വെടിവയ്ക്കൂ മുദ്രാവാക്യം, amit shah, അമിത് ഷാ, CAA, സിഎഎ, pro-CAA rally, സിഎഎ അനുകൂല റാലി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com