scorecardresearch

Coromandel Express Accident: ഒഡീഷ ദുരന്തം: ഉത്തരവാദികള്‍ക്ക് 'കര്‍ക്കശ ശിക്ഷ' നല്‍കുമെന്ന് പ്രധാനമന്ത്രി; മരണസംഖ്യ 275 ആയി

Odisha Train Derailed: ഒഡീഷയിലെ ബലേശ്വറിൽവച്ച് ഇന്നലെ രാത്രിയാണ് ഷാലിമാർ-ചെന്നൈ കൊറോമണ്ടൽ എക്സ്പ്രസും യശ്വന്തറിൽനിന്നും ഹൗറയിലേക്ക് പോവുകയായിരുന്നു മറ്റൊരു ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്

Odisha Train Derailed: ഒഡീഷയിലെ ബലേശ്വറിൽവച്ച് ഇന്നലെ രാത്രിയാണ് ഷാലിമാർ-ചെന്നൈ കൊറോമണ്ടൽ എക്സ്പ്രസും യശ്വന്തറിൽനിന്നും ഹൗറയിലേക്ക് പോവുകയായിരുന്നു മറ്റൊരു ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്

author-image
WebDesk
New Update
Prime Minister, Narendra Modi

Prime Minister Narendra Modi(Credit: Twitter/@BJP4India)

Chennai Coromandel Express Accident: ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. 900 ത്തോളം പേർക്ക് പരുക്കേറ്റു. 24 പേരെ രക്ഷപ്പെടുത്തി. ഒഡീഷയിലെ ബാലസോറിൽവച്ച് ഇന്നലെ രാത്രിയാണ് ഷാലിമാർ-ചെന്നൈ കൊറോമണ്ടൽ എക്സ്പ്രസും യശ്വന്തറിൽനിന്നും ഹൗറയിലേക്ക് പോവുകയായിരുന്നു മറ്റൊരു ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്.

Advertisment

ഒഡീഷയില്‍ ട്രെയിനപകടമുണ്ടായ സ്ഥലം നരേന്ദ്ര മോദി സന്ദർശിച്ചു. വൈകീട്ടോടെയാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചത്. എയര്‍ഫോഴ്‌സ് വിമാനത്തില്‍ ബാലസോര്‍ ജില്ലയിലെ ഭാഹങ്ക ബസാറിലെത്തിയ മോദി പിന്നീട് അകടം നടന്ന സ്ഥലത്തേക്ക് വരികയായിരുന്നു.

ബാലസോറിലെ ട്രെയിന്‍ അപകടം വിലയിരുത്താനായി ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, അശ്വിനിവൈഷ്ണവും ദുരന്തനിവാരണ സംഘത്തിലെ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വിശദീകരിച്ചു. ''വേദനാജനകമായ സംഭവമാണ്. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ചചെയ്യില്ല. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കും. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. പരിക്കേറ്റവരെ ഞാന്‍ കണ്ടു,'' അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്നലെ രാത്രി 7 മണിയോടെ ബാലസോർ ജില്ലയിലെ ബഗനഗ ബസാർ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. പാളം തെറ്റിയ ഷാലിമാർ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് സമീപത്തെ ട്രാക്കിലൂടെ വന്ന ഹൗറ എക്സ്പ്രസ് ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) നേതൃത്വത്തിൽ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മറ്റ് ഏഴ് ടീമുകളെ കട്ടക്ക് ജില്ലയിലെ മുണ്ടാലിയിൽ നിന്ന് സംഭവസ്ഥലത്തേക്ക് എത്തിക്കുന്നുണ്ടെന്ന് എൻ‌ഡി‌ആർ‌എഫ് ഡി‌ഐ‌ജി മൊഹ്‌സീൻ ഷാഹിദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

Advertisment

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് ഒരു ആഘോഷങ്ങളും പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അപകടത്തിൽ പെട്ട എസ്എംവിടി - ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ റിസർവ് ചെയ്ത 994 യാത്രക്കാരും റിസർവ് ചെയ്യാത്ത 300 യാത്രക്കാരും ഉണ്ടായിരുന്നതായാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയിൽനിന്നും ലഭിക്കുന്ന വിവരം.

“രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഷാലിമാർ-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 കോച്ചുകൾ ബലേശ്വറിന് സമീപം പാളം തെറ്റി എതിർ ട്രാക്കിൽ വീണു. കുറച്ച് സമയത്തിന് ശേഷം, യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്കുള്ള മറ്റൊരു ട്രെയിൻ പാളം തെറ്റിയ കോച്ചുകളിലേക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് അതിന്റെ മൂന്ന്, നാല് കോച്ചുകൾ പാളം തെറ്റി, ” റെയിൽവെ വക്താവ് അമിതാഭ് ശർമ പറഞ്ഞു.

മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള അടിയന്തര ധനസഹായം കേന്ദ്ര റെയില്‍വെ മന്ത്രി പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. നിസാര പരുക്കുകള്‍ പറ്റിയവര്‍ക്ക് 50,000 രൂപയുമാണ് കേന്ദ്രം ധനസഹായമായി നല്‍കുന്നത്.

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: