scorecardresearch

'ലൂപ് ലൈനില്‍ പ്രവേശിക്കാന്‍ കോറമണ്ഡല്‍ ട്രെയിനിന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിരുന്നു'; റെയില്‍വെ അധികൃതര്‍

ലൂപ് ലൈനിലായിരുന്നു കോറമണ്ഡല്‍ എക്സ്പ്രസ്‍ ഇടിച്ച ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്

ലൂപ് ലൈനിലായിരുന്നു കോറമണ്ഡല്‍ എക്സ്പ്രസ്‍ ഇടിച്ച ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്

author-image
WebDesk
New Update
Train Accident, Odisha

Express Photo: Partha

ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തം വിശദീകരിച്ച് റെയില്‍വെ ബോര്‍ഡ്. അപകടസമയത്ത് കോറമണ്ഡല്‍ എക്സ്പ്രസ് അമിതവേഗതയില്‍ ആയിരുന്നില്ലെന്നും ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ലൂപ് ലൈനിലേക്ക് പ്രവേശിക്കാന്‍ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിരുന്നതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

Advertisment

റെയില്‍വെയിലെ പ്രിന്‍സിപ്പല്‍ എക്സിക്യൂട്ടീവ് ‍ഡയറക്ടര്‍ ഓഫ് സിഗ്നലിങ് സന്ദീപ് മാതൂര്‍, മെമ്പര്‍ ഓപ് ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ജയ വര്‍മ സിന്‍ഹ എന്നിവരാണ് അപകടത്തിന്റെ സാധ്യതകള്‍ വിശദീകരിച്ചത്.

ഇന്റര്‍ലോക്കിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം അപകടത്തിലേക്ക് നയിച്ചതായാണ് പ്രാഥമിക നിഗമനം എന്നും അവര്‍ പറഞ്ഞു. കോറമണ്ഡല്‍ എക്സ്പ്രസിനായുള്ള റൂട്ടും സിഗ്നലും കൃത്യമായി നല്‍കിയിരുന്നു.

"ഗ്രീന്‍ സിഗ്നല്‍ എന്നാല്‍ ഡ്രൈവര്‍ക്ക് പോകുവാനുള്ള പാതയില്‍ തടസമില്ല എന്നതാണ്. അനുവദനീയമായ പരമാവദി സ്പീഡില്‍ സഞ്ചരിക്കുകയും ചെയ്യാം. ഈ മേഖലയില്‍ പരമാവധി അനുവദനീയമായ വേഗത മണിക്കൂറില്‍ 130 കിലോ മീറ്ററാണ്. എന്നാല്‍ ട്രെയിന്‍ സഞ്ചരിച്ചിരുന്ന വേഗത മണിക്കൂറില്‍ 128 കിലോ മീറ്റര്‍ ആയിരുന്നു," ജയ വര്‍മ അറിയിച്ചു.

Advertisment

ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 126 കിലോ മീറ്ററായിരുന്നെന്നും അധികൃതര്‍ പറയുന്നു. രണ്ട് ട്രെയിനുകളുടെ കാര്യത്തിലും അമിത വേഗതയിലായിരുന്നെന്ന് പറയാനാകില്ല. സിഗ്നലിങ്ങിന്റെ പ്രശ്നമായിട്ടാണ് പ്രാഥമികമായി മനസിലാകുന്നതെന്നും ജയ വര്‍മ കൂട്ടിച്ചേര്‍ത്തു.

"ഒരു ട്രെയിന്‍ മാത്രമാണ് അപകടത്തില്‍ ഉള്‍പ്പെട്ടത്. അത് കോറമണ്ഡല്‍ എക്സ്പ്രസാണ്. കോറമണ്ഡല്‍ ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. കോറമണ്ഡലിന്റെ കോച്ചുകള്‍ ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ പതിച്ചു. ഇരുമ്പുകളാല്‍ നിറച്ചിരുന്നതായിരുന്നു ഗുഡ്സ് ട്രെയിന്‍. അതിനാല്‍ അപകടത്തിന്റെ ആഘാതം വര്‍ധിച്ചു," ജയ വര്‍മ വിശദീകരിച്ചു.

Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: