scorecardresearch

'ദേശ സ്‌നേഹം വളര്‍ത്താന്‍ സ്‌കൂളുകളില്‍ സൈനിക സ്‌കൂള്‍ ചിട്ട നടപ്പാക്കണം'

ആദ്യഘട്ടത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക.

ആദ്യഘട്ടത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sainik School, PMO Office, HRD Ministry

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ അച്ചടക്കം, കായിക ക്ഷമത, ദേശ സ്‌നേഹം എന്നിവ വര്‍ധിപ്പിക്കാന്‍, രാജ്യത്തെ എല്ലാ സ്‌കൂളുകളിലും സൈനിക സ്‌കൂളുകളുടെ ചിട്ട നടപ്പാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശം.

Advertisment

ആദ്യഘട്ടത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. സിബിഎസ്ഇ ബോര്‍ഡ് അധികൃതരുമായും മന്ത്രാലയം ചര്‍ച്ച നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ 'സമഗ്ര വികസനം' ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

1961 ല്‍ അന്നത്തെ പ്രതിരോധ മന്ത്രി വി.കെ.കൃഷ്ണമേനോനാണ് സൈനിക സ്‌കൂളിന് തുടക്കം കുറിച്ചത്. യുവാക്കളെ പ്രതിരോധ സേവനങ്ങള്‍ക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

School Patriotism Pmo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: