ലക്നൗ: ഏറ്റുമുട്ടലിനിടെ കുറ്റവാളിയെ മിമിക്രി കാട്ടി പേടിപ്പിക്കാൻ ശ്രമം നടത്തി ഉത്തർപ്രദേശ് പൊലീസ്. സംഭാലിൽ കുറ്റവാളിയെ നേരിടവേ തോക്ക് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് നിറയൊഴിക്കുന്നതിന്റെ ശബ്ദം മിമിക്രി കാട്ടി പൊലീസ് പണിപറ്റിച്ചത്.
പൊലീസിന്റെ മിമിക്രി വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രുക്സർ എന്ന കുറ്റവാളിയെ പിന്തുടരവെയാണ് പൊലീസ് മിമിക്രി നടത്തിയത്. രുക്സറിനെ പിന്തുടർന്നെത്തിയ പൊലീസ് സംഘത്തിൽ ഒരാളുടെ തോക്കിൽനിന്നു നിറയൊഴിക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് എസ്ഐ മനോജ് കുമാര്‍ വെടിയുതിർക്കുന്ന ശബ്ദം അനുകരിക്കുകയായിരുന്നു. കരിമ്പിന്‍തോട്ടത്തില്‍ ഒളിച്ച കുറ്റവാളികളെ പേടിപ്പിക്കാനായാണ് പൊലീസുകാരന് ‘ഠേ..ഠേ..’ എന്ന് ഉറക്കെ ശബ്ദമുണ്ടാക്കിയത്.
UP: Cop shouts 'thain thain' to scare criminals during an encounter in Sambhal after his revolver got jammed. A criminal carrying a bounty of Rs 25,000 was held after the encounter. pic.twitter.com/w46pfs1m49
— TOI Cities (@TOICitiesNews) October 14, 2018
18 ക്രിമിനൽ കേസുകളിൽ പ്രതിയായ രുക്സറിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കാലിനു വെടിവച്ചു വീഴ്ത്തിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനു പരിുക്കേറ്റു
2017 മാര്‍ച്ച് മുതല്‍ 1500 ഏറ്റുമുട്ടലുകളാണ് യുപി പൊലീസ് നടത്തിയത്. ഇതില്‍ 56 പേര് കൊല്ലപ്പെടുകയും 700ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ