ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനഞ്ചുകാരിയെ പൊലീസ് കോണ്‍സ്റ്റബിള്‍ ക്രൂരമായി ബാലത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കിഴക്കന്‍ ജില്ലയായ ബലിയയില്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍വച്ചു വെള്ളിയാഴ്ച രാത്രിയാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തേക്ക് പോകവേയാണ് പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്.

സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത ധരം എന്ന പോലീസുകാരനെ പോക്‌സോ നിമയപ്രകാരം അറസ്റ്റു ചെയ്തു.

പൊലീസ് ഔട്ട്‌പോസ്റ്റില്‍ നിന്നും കരച്ചില്‍ കേട്ടെത്തിയ പരിസരവാസികളായ ഒരുകൂട്ടം യുവാക്കളാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവര്‍ പൊലീസ് കോണ്‍സ്റ്റബിളിനെയും കൈയ്യോടെ പിടികൂടി. വിവരമറിഞ്ഞതോടെ നിരവധി പ്രദേശവാസികള്‍ സംഭവസ്ഥലം വളഞ്ഞു.

മകള്‍ക്കെതിരെ നടന്ന ആക്രമണത്തെ കുറിഞ്ഞറിഞ്ഞ പിതാവ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും പൊലീസ് ഔട്ട്‌പോസ്റ്റിനോട് അടുത്തപ്പോള്‍ ഹൃദയാഘാതം വരികയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ